ഐ.എസ്.ആര്‍.ഒയുമായി നിര്‍ണായക കരാര്‍, ആവേശക്കുതിപ്പില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ഓഹരി; ചെറിയ ഉപഗ്രങ്ങളുടെ വിക്ഷേപണം കൂടുതല്‍ സുഗമമാകും

ആഭ്യന്തര, ആഗോള ആവശ്യങ്ങൾക്കായി എസ്എസ്എൽവി വൻതോതില്‍ ഉൽപ്പാദിപ്പിക്കാന്‍ എച്ച്.എ.എല്ലിനാകും
HAL secures SSLV technology transfer deal
Image courtesy: Canva
Published on

നിര്‍ണായകമായ സാങ്കേതികവിദ്യ കൈമാറ്റ കരാറില്‍ ഒപ്പുവെച്ച് പ്രതിരോധ മേഖലയിലെ അതികായരായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL). ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACe), ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (NSIL), ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) എന്നിവയുമായി സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (SSLV) സാങ്കേതിക കൈമാറ്റ കരാറിലാണ് എച്ച്.എ.എല്‍ ഒപ്പുവച്ചത്.

500 കിലോഗ്രാമിൽ താഴെ ഭാരമുള്ള ഉപഗ്രഹങ്ങളെ താഴ്ന്ന ഭ്രമണപഥത്തിൽ (LEO) സ്ഥാപിക്കുന്നതിനായി രൂപകൽപ്പന ചെയ്ത മൂന്ന് ഘട്ടങ്ങളുള്ള ഒരു വിക്ഷേപണ വാഹനമാണ് എസ്.എസ്.എല്‍.വി. എസ്എസ്എൽവി സാങ്കേതികവിദ്യയുടെ സുപ്രധാനമായ സാങ്കേതിക കൈമാറ്റത്തിനുളള ലൈസൻസാണ് കരാറിലൂടെ എച്ച്എഎല്ലിന് ലഭിച്ചിരിക്കുന്നത്. ഇതോടെ ആഭ്യന്തര, ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എസ്എസ്എൽവികളുടെ വൻതോതിലുള്ള ഉൽപ്പാദനത്തിന്റെ ഉത്തരവാദിത്തം എച്ച്എഎല്ലിന് ആയിരിക്കും.

ആശയവിനിമയം, ഭൂമി നിരീക്ഷണം, നാവിഗേഷൻ തുടങ്ങിയ മേഖലകളിലെ വിവിധ ഉപയോഗങ്ങള്‍ക്കായി ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിൽ എസ്എസ്എൽവിക്ക് തന്ത്രപരമായി വളരെയേറെ പ്രാധാന്യമാണ് ഉളളത്. എസ്എസ്എൽവികളുടെ തദ്ദേശീയ ഉൽപ്പാദനം ഉറപ്പാക്കുന്നതായിരിക്കും എച്ച്എഎല്ലുമായുളള കരാര്‍. കൂടാതെ ഇന്ത്യൻ എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും വ്യാവസായിക ആവാസവ്യവസ്ഥയ്ക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നത് കൂടിയാണ് നടപടി.

കരാറിന്റെ പിന്‍ബലത്തോടെ എച്ച്.എ.എല്‍ ഓഹരി വില ബുധനാഴ്ച രണ്ടര ശതമാനത്തോളം ഉയര്‍ന്നു. ഓഹരി 4,564 രൂപയിലാണ് ക്ലോസ് ചെയ്തത്.

HAL secures SSLV technology transfer deal with ISRO, enabling large-scale small satellite launches.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com