ഗൂഗിളിന്റെ ചാറ്റ് ബോട്ട് 'ബാര്‍ഡ്' പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി

ഗൂഗിള്‍ അവതരിപ്പിച്ച 'ബാര്‍ഡ്' എന്ന എഐ ചാറ്റ് ബോട്ട് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി. ഇതുവരെ ഗൂഗിള്‍ തിരഞ്ഞെടുത്ത പരിമിതമായ ആളുകള്‍ക്കിടയില്‍ മാത്രമാണ് ബാര്‍ഡ് ലഭ്യമാക്കിയിരുന്നത്.

ആദ്യം യുഎസിലും യുകെയിലും

യുഎസിലും യുകെയിലുമുള്ളവര്‍ക്കാണ് ആദ്യം ബാര്‍ഡ് ഉപയോഗിക്കാനാവുക. എത്രപേര്‍ക്കാണ് ഇത് ലഭിക്കുക എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. ചാറ്റ് ജിപിടിയ്ക്ക് സമാനമായി ലോഗിന്‍ ചെയ്യുന്നവരെ വെയ്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് ബാര്‍ഡ് സേവനം നല്‍കുന്നത്.

2021ല്‍ ഗൂഗിള്‍ അവതരിപ്പിച്ച ലാംഡ (LaMDA) എന്ന ഡയലോഗ് ആപ്ലിക്കേഷനെ അടിസ്ഥാനമാക്കിയാണ് ബാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ആദ്യമായി ബാര്‍ഡ് അവതരിപ്പിക്കുന്നതിനിടെ ചില പിഴവുകള്‍ കമ്പനിക്ക് സംഭവിച്ചിരുന്നു. തുടര്‍ന്ന് കമ്പനിയുടെ ഓഹരിയിടിയുകയും ചെയ്തിരുന്നു.

മൈക്രോസോഫ്റ്റിന് പിന്നാലെ

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയുമായുമായി മൈക്രോസോഫ്റ്റ് എത്തിയതിന് പിന്നാലെയാണ് ഗൂഗിള്‍ ബാര്‍ഡ് അവതരിപ്പിച്ചത്. മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐ നിര്‍മിച്ച ചാറ്റ് ജിപിടി സേവനം ഇതിനകം ജനശ്രദ്ധ നേടിയിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസറിലും ബിംഗ് ബ്രൗസറിലും ജിപിടി-4 അടിസ്ഥാനമാക്കിയുള്ള ചാറ്റ് ബോട്ടുകള്‍ ഇതിനകം ലഭ്യമാണ്.

Related Articles

Next Story

Videos

Share it