Begin typing your search above and press return to search.
നിങ്ങളുടെ പാസ്വേഡുകള്‍ എപ്പോളൊക്കെ മാറ്റണം? ഗൂഗിള്‍ സിഇഒ പങ്കിടുന്ന സ്വകാര്യ ശീലമിതാ
നിങ്ങള്‍ ഒരിക്കലെങ്കിലും സ്ഥിരമുപയോഗിക്കുന്ന നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളിലെ ഇന്റര്‍നെറ്റ് സെക്യൂരിറ്റിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകും. പ്രത്യേകിച്ച് ഓണ്‍ലൈന്‍ ഇടപാടുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ച ഈ സാഹചര്യത്തില്‍. എന്നാല്‍ വലിയ ടെക് കമ്പനികള്‍ നടത്തുന്ന സാങ്കേതിക വിദഗ്ധരുടെ വ്യക്തിഗത ടെക് ശീലങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അവരുടെ പ്രൈവസി ഹാബിറ്റ്‌സ് അറിയുന്നത് എല്ലായ്‌പ്പോഴും സഹായകരമാണ്. കാരണം, ടെക്‌നോളജികള്‍ വികസിപ്പിക്കുന്നവര്‍ക്കായിരിക്കുമല്ലോ അതിന്റെ വീഴ്ചകളും ഉപയോഗക്രമങ്ങളും കൃത്യമായി അറിയുക.
ഗൂഗ്ള്‍ ആന്‍ഡ് ആല്‍ഫബെറ്റ് ഇന്‍ക് സിഇഒ സുന്ദര്‍ പിച്ചൈ അത്തരത്തില്‍ തന്റെ ചില സ്വകാര്യ ശീലങ്ങള്‍ ബിബിസി അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. തന്റെ കുട്ടികള്‍ക്കുള്ള സ്‌ക്രീന്‍ സമയം, തന്റെ പാസ്വേഡുകളുടെ മാറ്റങ്ങള്‍, ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളുടെ എണ്ണം എന്നിവയെല്ലാം അദ്ദേഹം വെളിപ്പെടുത്തി. ഒരേ സമയം 20 മൊബൈലുകള്‍ വരെ വിവിധ ആവശ്യങ്ങള്‍ക്കായി തനിക്ക് വേണ്ടി വരുന്നുണ്ടെന്നാണ് പിച്ചൈ പറഞ്ഞത്. പുതിയ പുതിയ ഫോണുകള്‍ മാറി മാറി പരീക്ഷിക്കുന്ന ശീലത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
കുട്ടികളെ അനിയന്ത്രിതമായി യുട്യൂബ് വീഡിയോകള്‍ ബ്രൗസ് ചെയ്യാന്‍ അനുവദിക്കുമോ എന്ന് ചോദ്യത്തിന് പിച്ചൈ പ്രതികരിച്ചത് ഇങ്ങനെയാണ്, ''സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാന്‍ പുതിയ തലമുറ പഠിക്കേണ്ടതുണ്ട്. അത് അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗമാകേണ്ട സംഗതിയാണ്.'' പിച്ചൈ പറയുന്നു.
കൗമാരക്കാര്‍ക്കായി സ്‌ക്രീന്‍ സമയത്തെക്കുറിച്ചുള്ള നയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, സ്വന്തം അതിര്‍വരമ്പുകള്‍ വികസിപ്പിക്കാന്‍ തന്റെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതായി പിച്ചൈ പ്രതികരിച്ചു. വ്യക്തിപരമായ ഉത്തരവാദിത്തത്തിന്റെ യാത്രയായാണ് താന്‍ ഇതിനെ സമീപിക്കുന്നതെന്നും പിച്ചൈ പറഞ്ഞു.
എത്ര തവണ പാസ്വേഡ് മാറ്റുന്നുവെന്ന് ചോദിച്ചപ്പോള്‍, തന്റെ പാസ്വേഡുകള്‍ പതിവായി മാറ്റില്ലെന്നായിരുന്നു പിച്ചൈ പറഞ്ഞത്. ഒന്നിലധികം പരിരക്ഷകള്‍ ഉറപ്പാക്കുന്നതിന് പാസ്വേഡുകളുടെ കാര്യത്തില്‍ ''ടു ഫാക്റ്റര്‍ ഓതന്റിക്കേഷന്‍ ' സ്വീകരിക്കാന്‍ അദ്ദേഹം ഉപയോക്താക്കളെ ശുപാര്‍ശ ചെയ്യുന്നു.
Next Story
Videos