Begin typing your search above and press return to search.
എന്താണ് Wi-Fi Calling ? നിങ്ങളുടെ ഫോണിലും ആക്ടിവേറ്റ് ചെയ്യാം
Wi-Fi Callig എന്ന് കേട്ടിട്ടുണ്ടെങ്കിലും ഈ സേവനം പ്രയോജനപ്പെടുത്തുന്നവര്‍ വളരെ ചുരുക്കമാണ്. സാധാരണ ഫോണ്‍വിളികള്‍ക്കായി വൈ-ഫൈ പ്രയോജനപ്പെടുത്തുന്നതിനെ ആണ് വൈ-ഫൈ കോളിംഗ് എന്ന് വിളിക്കുന്നത്. മതിയായ നെറ്റ്വര്‍ക്ക് കവറേജ്/ റേഞ്ച് ഇല്ലാത്ത ഇടങ്ങളിലാണ് വൈ-ഫൈ കോളിംഗ് പ്രയോജനപ്പെടുക. ഉദാഹരണത്തിന് നിങ്ങള്‍ മൊബൈല്‍ നെറ്റ്വര്‍ക്കില്ലാത്ത ഒരു കെട്ടിടത്തിലാണെന്ന് കരുതുക. അവിടെ വൈ-ഫൈ ലഭ്യമാണെങ്കില്‍ റെഗുലര്‍ ഫോണ്‍ വിളികള്‍ സാധ്യമാണ്. ഇതിന് നിങ്ങളുടെ നെറ്റ്വര്‍ക്ക് സേവന ദാതാക്കള്‍ വൈ-ഫൈ കോളിംഗ് നല്‍കുന്നവരായിരിക്കണം.
എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ മുതലായവര്‍ ഈ സേവനം നല്‍കുന്നുണ്ട്. വൈഫൈ കോളിംഗിനായി പ്രത്യേക ചര്‍ജുകളൊന്നും ഈടാക്കുന്നതല്ല. ഇന്ന് ഇറങ്ങുന്ന സ്മാര്‍ട്ട് ഫോണുകളെല്ലാം വൈഫൈ കോളിംഗ് സപ്പോര്‍ട്ട് ചെയ്യുന്നവയാണ്. ഫോണിന്റെ നെറ്റ്വര്‍ക്ക് സെറ്റിങ്‌സില്‍ ഇത് പരിശോധിക്കാം. സാധാരണ ഉപയോഗിക്കുന്ന VoLTEന് പകരം VoIP(voice over internet protocol)നെറ്റ്വര്‍ക്ക് ആണ് വൈഫൈ കോളിംഗ് ഉപയോഗിക്കുന്നത്. വൈ-ഫൈ കോളിംഗിന്റെ സമയത്തും നിങ്ങളുടെ സംസാരം സേവന ദാതാക്കള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതാണ്. അതിനാല്‍ നിങ്ങള്‍ ഒരു പാസ്വേര്‍ഡ് പ്രൊട്ടക്റ്റഡ് അല്ലാത്ത വൈ-ഫൈ ഉപയോഗിച്ചാലും താരതമ്യേന സുരക്ഷിതമായിരിക്കും.
വൈഫൈ കോളിംഗ് നിങ്ങളുടെ ഫോണില്‍ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം
ഐഫോണ്‍
Settings എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് മൊബൈല്‍ ഡാറ്റ എന്ന ഓപ്ഷനില്‍ നിന്ന് വൈഫൈ കോളിംഗിലേക്ക് എത്താം. ശേഷം Wi-Fi calling on this iphone എന്ന ഓപ്ഷന്‍ ഉപയോഗിച്ച് സേവനം ആക്ടിവേറ്റ് ചെയ്യാം.
ആന്‍ഡ്രോയിഡ് ഫോണുകളില്‍
ബ്രാന്‍ഡുകള്‍ അനുസരിച്ച് ആന്‍ഡ്രോയിഡ് ഫോണുകളില്‍ വൈഫൈ കോളിംഗ് ആക്ടിവേറ്റ് ചെയ്യുന്ന രീതികള്‍ക്ക് വ്യത്യാസം ഉണ്ട്. സാംസംഗ് ഉള്‍പ്പടെയുള്ളവയില്‍ Phone Application തുറന്ന്, മുകളില്‍ വലതുവശത്ത് കാണുന്ന ട്രിപിള്‍ ഡോട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അതിന് ശേഷം Settings തിരഞ്ഞെടുക്കുക. ഈ സെറ്റിംഗ്‌സില്‍ Wi-Fi Calling Option കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്ത് വൈഫൈ കോളിംഗ് ഓണ്‍ ചെയ്യാം. മറ്റ് ഫോണുകളില്‍ ഫോണ്‍ സെറ്റിംഗ്‌സില്‍ നിന്ന് Mobile Network / Sim card & Mobile Data എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് Sim 1/2 തെരഞ്ഞെടുക്കുക. ശേഷം വൈഫൈ കോളിംഗ് ആക്ടിവേറ്റ് ചെയ്യാം. ഉപയോഗിക്കുന്ന ഫോണിന്റെ പേര് നല്‍കി യൂട്യൂബില്‍ സര്‍ച്ച് ചെയ്താല്‍ വൈഫൈ കോളിംഗ് ആക്ടിവേറ്റ് ചെയ്യുന്നതിന്റെ വീഡിയോകളും ലഭിക്കും. ഫോണ്‍ വിളി വൈഫൈയിലൂടെ ആണെങ്കില്‍ കോള്‍ ചെയ്യുന്ന സമയത്ത് Wi-Fi Calling എന്ന് സ്‌ക്രീനില്‍ എഴുതിക്കാണിക്കും.
Next Story
Videos