മണിക്കൂറിനുള്ളിൽ മൊബീലിൽ കുത്തിയുണ്ടാക്കാം, വെബ്‌സൈറ്റ്
ഡൊമൈന്‍ പേര് ലഭിച്ചുകഴിഞ്ഞാല്‍ ഓണ്‍ലൈന്‍ ലോകത്ത് നിങ്ങള്‍ക്കൊരു വിലാസമായിക്കഴിഞ്ഞു. അടുത്തഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. കൃത്യമായ അടിസ്ഥാന പ്ലാനിംഗോടു കൂടിയുള്ള വെബ്‌സൈറ്റ് ഡിസൈനാണ് വേണ്ടത്. അതിനായി രണ്ട് ഓപ്ഷനുകളാണ് മുമ്പിലുള്ളത്.
ഒന്ന് സ്വന്തമായി ഡിസൈന്‍ ചെയ്യുക (DIY) അല്ലെങ്കില്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുക (DIFM). സാങ്കേതിക പരിജ്ഞാനമൊന്നും കൂടാതെ ഡിസൈന്‍ ചെയ്യാവുന്നതാണ് ആദ്യത്തെ മോഡല്‍. അതിന് നിരവധി വഴികളുണ്ട്. ഇതില്‍ ഏറ്റവും ജനപ്രിയമായ വഴിയാണ് വെബ്‌സൈറ്റ് ബില്‍ഡര്‍ വഴിയോ വേഡ്പ്രസ് വഴിയോ ഉള്ള ഡിസൈനിംഗ്.
വെബ്‌സൈറ്റ് ബില്‍ഡര്‍
നിങ്ങളൊരു സാങ്കേതിക പരിജ്ഞാനമില്ലാത്ത ആളാണ്, അല്ലെങ്കില്‍ കുറേയധികം പണം മുടക്കാന്‍ സാധ്യമല്ല എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ വെബ്‌സൈറ്റ് ബില്‍ഡറെ ആശ്രയിക്കാം. ഗൂഗിളിന്റെ G suite, GoDaddy bpsS GoCentral, Wix.com തുടങ്ങിയവയാണ് മുന്‍പന്തിയിലുള്ള ബില്‍ഡര്‍മാര്‍.
ഈ വെബ്‌സൈറ്റുകളില്‍ കയറി അതിലുള്ള ടെംപ്ലേറ്റുകളില്‍ നമ്മുടെ തെരഞ്ഞെടുപ്പിനനുസരിച്ച് ആര്‍ക്കും വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്‌തെടുക്കാം. ഒറ്റ മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റ് നിര്‍മിക്കാമെന്നാണ് ഇവര്‍ നല്‍കുന്ന വാഗ്ദാനം. കംപ്യൂട്ടര്‍ തന്നെ വേണമെന്നില്ല, മൊബീല്‍ ഫോണിലും ഇതു ചെയ്യാനാവും.
ചെറിയ രീതിയില്‍ ഓണ്‍ലൈന്‍ ലോകത്ത് തുടക്കം കുറിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള വെബ്‌സൈറ്റ് മതിയാവും. പിന്നീട് മതിയാവാതെ വരുമ്പോള്‍ മാറ്റാമല്ലോ. സാങ്കേതിക പരിജ്ഞാനമോ, വലിയ സാമ്പത്തിക ചെലവോ ഇല്ലാതെ കാര്യം സാധിക്കുമെന്നതാണ് വലിയ കാര്യം.
ഈ ബില്‍ഡര്‍മാര്‍ വെബ്‌സൈറ്റ് നിര്‍മാണത്തിനായി പണം ഈടാക്കുന്നില്ല. 14 ദിവസത്തെ ഹോസ്റ്റിംഗും സൗജന്യമായി അനുവദിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ ഭീമന്മാരുടെ വെബ്‌സൈറ്റിന്റെ ഗുണം പ്രതീക്ഷിക്കരുത്.
വേഡ്പ്രസ് (Wordpress)
വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് കുറച്ചുകൂടി ഒാപ്ഷനുകളും ഫീച്ചറുകളും വേണമെന്നുണ്ടോ? എങ്കില്‍ വേഡ്പ്രസിനെ ആശ്രയിക്കുന്നതാണ് നല്ലത്. ഇവിടെ പക്ഷെ, അല്‍പ്പം സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. കോഡിംഗ് പോലെ വലിയ കാര്യങ്ങള്‍ അറിയണമെന്നില്ല, ലഭ്യമായ നൂറു കണക്കിന് പ്ലഗ്ഗിന്‍സുകളില്‍ നിന്ന് തെരഞ്ഞെടുത്ത് അനുയോജ്യമായിടത്ത് ഉപയോഗിക്കണം. ബില്‍ഡറെ പോലെ ഒരു മണിക്കൂറിനുള്ളില്‍ കാര്യം സാധിക്കില്ല, അല്‍പ്പം സമയം കുത്തിയിരിക്കേണ്ടിവരും.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് വേഡ്പ്രസാണ്. 60 മില്യണില്‍ അധികം പേര്‍ വേഡ്പ്രസിലൂടെയാണ് വെബ്‌സൈറ്റ് നിര്‍മാണം നടത്തുന്നത്. നേരത്തെ പറഞ്ഞ വെബ്‌സൈറ്റുകളില്‍ തന്നെ ഈ ഒാപ്ഷനുമുണ്ട്. നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ള പാക്കേജുകള്‍ വേഡ്പ്രസില്‍ നിന്ന് തെരഞ്ഞെടുക്കാം.
ഡൊമൈന്‍ തെരഞ്ഞെടുക്കാം, രജിസ്റ്റര്‍ ചെയ്യാം- ഭാഗം- 2
എങ്ങനെ വെബ്‌സൈറ്റ് തുടങ്ങാം?-ഭാഗം-1
നമ്മുടെ മുഴുവന്‍ ബിസിനസും നടക്കാന്‍ പോകുന്ന ഇടമാണല്ലോ വെബ്‌സൈറ്റ്. ഒരു വലിയ ആസ്ഥാന മന്ദിരം പണിയുന്നതിന്റെ അടിയുറപ്പും ഘടനയും വേണമെന്നര്‍ത്ഥം. അടിസ്ഥാന ഘടകങ്ങള്‍ ഭദ്രമല്ലെങ്കില്‍ പിന്നെ എത്ര നല്ല വെബ്‌സൈറ്റ് പണിതിട്ടും കാര്യമില്ല. നമ്മളെക്കൊണ്ട് നടക്കുമെന്ന് തോന്നുന്നില്ലെങ്കില്‍, നല്ല സെറ്റപ്പില്‍ തന്നെ തുടങ്ങാനാണ് ഉദ്ദേശ്യമെങ്കില്‍ ഉകഎങ തെരഞ്ഞെടുക്കാം. എന്നാല്‍, മറ്റൊരാളെ ഏല്‍പ്പിച്ചതു കൊണ്ട് മാത്രം നമ്മളുടെ ഉത്തരവാദിത്തം തീരുന്നില്ല. അതിനു മുന്‍പ് അറിയേണ്ട കാര്യങ്ങളെപ്പറ്റി അടുത്ത ലക്കത്തില്‍.
ഡിസൈനിംഗ് ടിപ്‌സ്
- വാരിവലിച്ചിടേണ്ട, സിംപിളായ ഡിസൈന്‍ ഉപയോഗിക്കുക.
- ലോഗോയ്ക്കും ബ്രാന്‍ഡിനും യോജിക്കുന്ന നിറങ്ങള്‍ തെരഞ്ഞെടുക്കുക.
- ഹൈ റെസല്യൂഷന്‍, ക്വാളിറ്റി ചിത്രങ്ങള്‍ ഉപയോഗിക്കുക.
- വായിക്കാന്‍ എളുപ്പമുള്ള അക്ഷരങ്ങള്‍ തെരഞ്ഞെടുക്കുക.
- നാവിഗേഷന്‍ എളുപ്പത്തിലും കാണത്തക്ക രീതിയിലും
- സജ്ജീകരിക്കുക.
- ഉള്ളടക്കം വെടിപ്പുള്ളതാക്കുക.
- കോണ്‍ടാക്ട് ചെയ്യാനുള്ള ഒാപ്ഷന്‍ മറക്കരുത്.
- നിങ്ങളുടെ വെബ്‌സൈറ്റ് മൊബീല്‍ ഫ്രണ്ട്‌ലി ആണോ എന്നു ശ്രദ്ധിക്കുക.
- കമ്പനിയുടെ സോഷ്യല്‍ മീഡിയ സൈറ്റുകളിലേക്ക് ലിങ്ക് നല്‍കുക