വാട്‌സാപ്പില്‍ ചാറ്റുകള്‍ ഡിലീറ്റ് ചെയ്യാതെ മറയ്ക്കുന്നതെങ്ങനെ ?

വാട്‌സാപ്പ് അടുത്തിടെ അവതരിപ്പിച്ച ഫീച്ചര്‍ ഒരു പരിധി വരെ ഗ്രൂപ്പുകളില്‍ നിന്നും വരുന്ന ഫോവേഡ് മെസേജുകളുടെ തലവേദന കുറയ്ക്കും. ഗ്രൂപ്പ് മെസേജിംഗ് മാത്രമല്ല, വ്യക്തിഗത മെസേജുകള്‍ക്കും നിയന്ത്രണം നല്‍കുന്നതാണ് ഈ സൗകര്യം. ആര്‍കൈവ് ചാറ്റുകള്‍ മുമ്പും ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കൈവ് ചെയ്ത ചാറ്റില്‍ പുതിയ മെസേജുകള്‍ വരുമ്പോള്‍ തനിയെ അണ്‍ ആര്‍കൈവ് ആകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അണ്‍ ആര്‍ക്കൈവ് ചെയ്യണമെങ്കില്‍ ആര്‍ക്കൈവ് ചെയ്തയാള്‍ തന്നെ വിചാരിക്കണം.

എന്താണ് ആര്‍ക്കൈവ് ചാറ്റ്?
ചാറ്റ് ആര്‍ക്കൈവ് ചെയ്യുക എന്നാല്‍ അതിനര്‍ത്ഥം ചാറ്റ് ഇല്ലാതാക്കുകയോ ബാക്കപ്പ് ചെയ്യുകയോ അല്ലെന്ന് വാട്‌സാപ്പ് വ്യക്തമാക്കുന്നു. മറയ്ക്കുക അഥവാ ഷെയല്‍ഫ് ചെയ്യുക മാത്രമാണ് വാട്‌സാപ്പ് ചെയ്യുന്നത്. എല്ലാ ആന്‍ഡ്രോയ്ഡിലും ഇത് ലഭ്യമാണെങ്കിലും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക്, ഐഒഎസ് 9 അല്ലെങ്കില്‍ അതിനുശേഷമുള്ള ഫോണുകളില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ.
എങ്ങനെ ചാറ്റുകള്‍ മറയ്ക്കാനാകും?
ആന്‍ഡ്രോയിഡ് ഫോണുകളില്‍
വാട്‌സാപ്പ് തുറക്കുക. മറയ്ക്കാന്‍ ആഗ്രഹിക്കുന്ന ചാറ്റില്‍ ലോംഗ് പ്രസ് ചെയ്യുക. മുകളിലെ മെനുവില്‍ നിന്ന് താഴേക്കുള്ള അമ്പടയാളമുള്ള ഒരു ബോക്സിന്റെ രൂപത്തില്‍ ദൃശ്യമാകുന്ന ആര്‍ക്കൈവ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ഐഫോണുകളില്‍
വാട്‌സാപ്പ് തുറക്കുക, നിങ്ങള്‍ മറയ്ക്കാന്‍ ആഗ്രഹിക്കുന്ന ചാറ്റില്‍ വലത് സൈ്വപ്പ് ചെയ്യുക. ആര്‍ക്കൈവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ആര്‍ക്കൈവില്‍ നിന്നും ചാറ്റ് മാറ്റാന്‍:
ആന്‍ഡ്രോയ്ഡില്‍
ചാറ്റ്സ് ടാബില്‍, സേര്‍ച്ച് ബാര്‍ ടാപ്പുചെയ്യുക. ആര്‍ക്കേവുചെയ്ത ചാറ്റിന്റെ പേര് ടൈപ്പ് ചെയ്യുക. നിങ്ങള്‍ക്ക് ആര്‍ക്കൈവുചെയ്ത ചാറ്റില്‍ ലോംഗ് പ്രസ് ചെയ്യുക. അപ്പോള്‍ വരുന്ന ഓപ്ഷനില്‍ 'Unarchive Chat' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ആര്‍ക്കൈവ് ചെയ്തയാളുടെ പേര്, ചാറ്റ് വിശദാംശങ്ങള്‍ ഓര്‍മ്മയില്ലെങ്കില്‍, ചാറ്റു ചെയ്ത വാക്കുകളും സെര്‍ച്ച് ചെയ്യാം.
ഐഫോണുകളില്‍
ചാറ്റ്സ് ടാബില്‍, സേര്‍ച്ച് ബാര്‍ ടാപ്പുചെയ്യുക. ആര്‍ക്കൈവുചെയ്യാന്‍ താല്‍പ്പര്യമില്ലാത്ത ചാറ്റില്‍ നിന്ന് ചാറ്റിന്റെയോ ഉള്ളടക്കത്തിന്റെയോ പേര് നല്‍കുക. ആര്‍ക്കൈവുചെയ്യാന്‍ താല്‍പ്പര്യമില്ലാത്ത ചാറ്റില്‍ ഇടത്തേക്ക് സൈ്വപ്പുചെയ്യുക. അണ്‍ആര്‍ക്കൈവുചെയ്തത് ടാപ്പുചെയ്യുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it