വിന്‍ഡോസ് 11 എത്തി ഇന്നു മുതല്‍ ഇന്‍സ്റ്റാള്‍ ചെയ്യാം

കഴിഞ്ഞ ജൂണില്‍ മൊക്രോസോഫ്റ്റ് അവതരിപ്പിച്ച വിന്‍ഡോസിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ windows 11 ഇന്ത്യ ഉള്‍പ്പടെ എല്ലാരാജ്യങ്ങളിലും

ഔദ്യോഗികമായി പുറത്തിറങ്ങി. വിന്‍ഡോസ് 10 ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി പുതിയ വേര്‍ഷനിലേക്കുള്ള അപ്‌ഡേറ്റ് ലഭിക്കുന്നതാണ്. 2022 പകുതിയോടെ, സപ്പോര്‍ട്ട് ചെയ്യുന്ന എല്ല ഡിവൈസുകളും വിന്‍ഡോസ് 11ലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണ് മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം.
എങ്ങനെ വിന്‍ഡോസ് 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം
  • നിങ്ങളുടെ കംപ്യൂട്ടറില്‍ വിന്‍ഡോസ് 11 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമോ എന്ന് https://www.microsoft.com/en-in/windows/windows-11 എന്ന വെബ്‌സൈറ്റില്‍ നിന്നും PC HEALTH CHECK APP ഡൗൺലോഡ് ചെയ്ത് പരിശോധിക്കാം.
  • പുതിയ അപ്‌ഡേഷന്‍ ലഭിച്ചിട്ടുണ്ടോ എന്ന് കംപ്യൂട്ടറിന്റെ വിന്‍ഡോസ് അപ്‌ഡേഷന്‍ സെക്ഷനില്‍ പോയി പരിശോധിക്കാം.
  • നിങ്ങളുടെ കംപ്യൂട്ടര്‍ വിന്‍ഡോസ് 11 സപ്പോര്‍ട്ട് ചെയ്യുന്നതായിട്ടും അപ്‌ഡേഷന്‍ കാണിച്ചില്ലെങ്കില്‍ Microsoft's Installation Assisttant ഉപയോഗിക്കാം.
  • വിന്‍ഡോസ് 11 സോഫറ്റ് വെയർ പേജില്‍ നിന്ന് വിന്‍ഡോസ് 11 ഒഎസ് യു എസ് ബി/ഡിവിഡി (iso) മുതലായവയിലേക്ക് കോപ്പി ചെയ്യാനുള്ള സംവിധാനവും ഉണ്ട്. തുടര്‍ന്ന് ഈ യു എസ് ബി/ഡിവിഡി ഉപയോഗിച്ച് നിങ്ങള്‍ക്ക് വിന്‍ഡോസ് 11 ഇന്‍സ്റ്റാള്‍ ചെയ്യാം.
windows 11 പ്രധാന സവിശേഷതകള്‍
ടാസ്‌ക് ബാര്‍ മധ്യത്തിലായി എന്നതുള്‍പ്പടെ നിരവധി മാറ്റങ്ങളോടെയാണ് വിന്‍ഡോസ് 11 എത്തുന്നത്. അതില്‍ ഏറ്റവും പ്രധാന മാറ്റം പുതിയ അപ്‌ഡേറ്റില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ സപ്പോര്‍ട്ട് ചെയ്യും എന്നതാണ്. ആമസോണ്‍ ആപ്പ് സ്റ്റോറിലൂടെ വിന്‍ഡോസ് 11 ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
മൈക്രോസോഫ്റ്റ് ചാറ്റ് ഉപയോഗിച്ച് പേഴ്‌സണല്‍ കോണ്ടാക്ടിലുള്ളവര്‍ക്ക് എസ്എംഎസ് അയക്കല്‍, പുതിയ വിജെറ്റ്, മള്‍ട്ടി ടാസ്‌കിംഗിനാ പ്രത്യേക സംവിധാനം, എച്ച്ഡിആര്‍ ഗെയിമുകള്‍ തുടങ്ങിയവയാണ് വിന്‍ഡോസ് 11ന്റെ മറ്റ് പ്രത്യകതകള്‍.


Related Articles
Next Story
Videos
Share it