14 ദിവസത്തെ ബാറ്ററി ലൈഫ്, എച്ച്പി ക്രോംബുക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു

എച്ച്പി ക്രോംബുക്ക് x360 14a ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം എഎംഡി 3015ce പ്രൊസസറില്‍ ഇറങ്ങിയ മോഡലിന്റെ ഇന്റല്‍ പതിപ്പാണ് എച്ച്പി ക്രോംബുക്ക് x360 14a. 2 ഇന്‍ 1 ഫോമില്‍ എത്തുന്ന മോഡല്‍ ടാബ്‌ലെറ്റ് ആയും ലാപ്‌ടോപ്പായും ഉപയോഗിക്കാം. സ്‌കൂൾ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടെത്തുന്ന ക്രോംബുക്കിന് 29,999 രൂപയാണ് വില. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഷോപ്പുകളില്‍ നിന്ന് എച്ച്പി ക്രോംബുക്ക് x360 14a വാങ്ങാം.

HP Chromebook x360 14a സവിശേഷതകള്‍

14 ഇഞ്ചിന്റെ എച്ച്ഡി ഡിസ്‌പ്ലെയിലാണ് ക്രോംബുക്ക് എത്തുന്നത്. intel celeron N4120 പ്രൊസസറാണ് ക്രോംബുക്കിന് എച്ച്പി നല്‍കിയിരിക്കുന്നത്. 4 ജിബി റാമും 64 ജിബി eMMC സ്‌റ്റോറേജും ലഭിക്കും. ഒരു വര്‍ഷത്തേക്ക് ഗൂഗിള്‍ വണ്ണിന്റെ 100 ജിബി ക്ലൗഡ് സ്‌റ്റോറേജ് സൗജന്യമായി ഉപയോഗിക്കാം.

വൈ-ഫൈ 5, ബ്ലൂടൂത്ത് കണക്ടിവിറ്റിയാണ് ക്രോംബുക്കിന് നല്‍കിയിരിക്കുന്നത്‌. 88-ഡിഗ്രി ആംഗിള്‍ ലഭിക്കുന്ന എച്ച്ഡി ക്യാമറയും ക്രോംബുക്കിന് എച്ച്പി നല്‍കിയിട്ടുണ്ട്. എച്ച്പി ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള മോഡലിന് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ലൈഫ് 14 ദിവസമാണ്. 1.49 കി.ഗ്രാമാണ് ക്രോംബുക്കിന്റെ ഭാരം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it