പവലിയന്‍ എയ്റോ 13 നോട്ട്ബുക്ക് പുറത്തിറക്കി എച്ച്.പി

ഭാരം കുറഞ്ഞ പവലിയന്‍ ലാപ്ടോപ്പ് പുറത്തിറക്കി എച്ച്.പി. വെറും 970 ഗ്രാം മാത്രം ഭാരം വരുന്ന പവലിയന്‍ എയ്റോ 13 നോട്ട്ബുക്കുകളാണ് പുറത്തിറക്കിയത്. എയ്റോ 13ല്‍ ശക്തമായ എ.എം.ഡി റൈസെന്‍ 7 പ്രൊസസറിനൊപ്പം റാഡിയോണ്‍ ഗ്രാഫിക്സും എത്തുന്നു.

അതോടൊപ്പം തന്നെ 2.5 കെ റെസല്യൂഷന്‍ ഡിസ്പ്ലേയും 10.5 മണിക്കൂര്‍ ബാറ്ററി ബാക്കപ്പും ഇതിന്റെ മറ്റ് സവിശേഷതകളാണ്. വാം ഗോള്‍ഡ്, നാച്ചുറല്‍ സില്‍വര്‍, പേല്‍ റോസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമായ പവലിയന്‍ എയ്റോ 13ന്റെ വില ഏകദേശം 72,999 രൂപ മുതലാണ് ആരംഭിക്കുന്നത്. 13.3 ഇഞ്ച് 2.5 കെ റെസല്യൂഷനുള്ള ഐപിഎസ് ഡിസ്പ്ലേയാണ് എയ്റോ 13ന്റേത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it