ഇത് എച്ച്ടിസി ഡ്രീം പോലെ, ഇത്തവണ എത്തുന്നത് മെറ്റാവേഴ്‌സ് ഫോണുമായി

സ്മാര്‍ട്ട്‌ഫോണുകളുടെ ചരിത്രത്തില്‍ എച്ച്ടിസി (htc) പുറത്തിറക്കിയ ഡ്രീം എന്ന മോഡലിനുള്ള സ്ഥാനം വലുതാണ്. ആദ്യമായി വിപണിയിലെത്തിയ ആന്‍ഡ്രോയിഡ് ഫോണ്‍ ആണ് എച്ച്ടിസി ഡ്രീം. ഇപ്പോള്‍ അതേപൊലൊരു മാറ്റത്തിന് തുടക്കമിടുകയാണ് വീണ്ടും എച്ച്ടിസി. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എച്ച്ടിസി മെറ്റാവേഴ്‌സ് ഫോണ്‍ (metaverse phone) പ്രഖ്യാപിച്ചു.

എച്ച്ടിസിയുടെ ആദ്യ മെറ്റാവേഴ്‌സ് ഫോണ്‍ ഏപ്രിലില്‍ എത്തുമെന്നാണ് വിവരം. വിര്‍ച്ച്വല്‍ -ഓഗ്മെന്റ് റിയാലിറ്റി ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഹൈ-എന്‍ഡ് ഫോണായിരിക്കും എച്ച്ടിസി വിപണിയില്‍ എത്തിക്കുക. മോഡലിന്റെ വിശദാംശങ്ങള്‍ കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല. വിആര്‍ ഹെഡ്‌സെറ്റുകളും വിര്‍ച്ച്വല്‍ -ഓഗ്മെന്റ് റിയാലിറ്റി സേവനങ്ങള്‍ നല്‍കുന്ന വിവേഴ്‌സ് (
viverse
) എന്ന ബ്രാന്‍ഡും എച്ച്ടിസി അവതരിപ്പിച്ചു.
2018ല്‍ എക്‌സോഡസ് എന്ന പേരില്‍ ബ്ലോക്ക്‌ചെയിന്‍ ഫോണ്‍ എച്ച്ടിസി അവതരിപ്പിച്ചിരുന്നു. ക്രിപ്‌റ്റോ കറന്‍സികള്‍ സൂക്ഷിക്കുന്ന ഹാര്‍ഡ്‌വെയര്‍ വാലറ്റുകള്‍ അടങ്ങിയവയാണ് ബ്ലോക്ക്‌ചെയിന്‍ ഫോണുകള്‍. എന്നാല്‍ എക്‌സോഡസ് വലിയ രീതിയില്‍ ഹിറ്റായിരുന്നില്ല. 2017ല്‍ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിന്റെ വലിയൊരു ഭാഗം ഗൂഗിളിന്‌ 1.1 ബില്യണ്‍ ഡോളറിന് എച്ച്ടിസി കൈമാറിയിരുന്നു. ഇപ്പോള്‍ എച്ച്ടിസിയുടെ വിര്‍ച്വല്‍ റിയാലിറ്റി- സ്മാര്‍ട്ട്‌ഫോണ്‍ ഡിവിഷനുകള്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it