ഐ ഫോൺ ഘടകങ്ങൾ നിർമ്മിക്കാൻ 55,000 വനിതകൾ: ടാറ്റയുടെ പുതിയ സംരംഭം

ആപ്പിൾ ഐ ഫോൺ ഘടകങ്ങൾ നിർമ്മിക്കാൻ ടാറ്റ ഗ്രൂപ് തമിഴ്‌നാട്ടിലെ ഹൊസൂരിൽ സ്ഥാപിച്ച നിർമാണ യൂണിറ്റിൽ ഭൂരിഭാഗം തൊഴിലാളികളും വനിതകൾ. നിലവിൽ 10,000 ജീവനക്കാർ അവിടെ പണിയെടുക്കുന്നു എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

അടുത്ത രണ്ടു വർഷത്തിനുള്ളിൽ 45,000 വനിതകളെ ഐഫോൺ ഘടകങ്ങൾ നിർമിക്കാൻ സജ്ജരാക്കും. സെപ്റ്റംബറിൽ 5000 ജീവനക്കാരെ നിയമിച്ചു , അതിൽ ആദിവാസി വനിതകളും ഉണ്ട്. നിർമാണ കേന്ദ്രം 500 ഏക്കർ സ്ഥലത്താണ് ആരംഭിക്കുന്നത്. വനിതകൾക്ക് പ്രതിമാസം 16,000 രൂപ ശമ്പളം നൽകുന്നുണ്ട്.

കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിലെ ഉൽപ്പാദനത്തിൽ തടസം നേരിട്ടപ്പോൾ തായ്‌വാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ഐ ഫോൺ അസംബിൾ ചെയ്യാനും, ഘടകങ്ങൾ നിർമിക്കാനും ആപ്പിൾ തീരുമാനിക്കുകയായിരുന്നു.
തായ്‌വാനിൽ ഐ ഫോൺ കരാർ അടിസ്ഥാനത്തിൽ നിർമിക്കുന്നമൂന്ന് കമ്പനികളായ ഫോക്സ്കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ കോർപ് എന്നിവ ഇന്ത്യയിൽ ഐഫോൺ നിർമാണം വർധിപ്പിക്കുകയാണ്. പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച സാമ്പത്തിക പ്രോത്സാഹനങ്ങളും അവരെ ആകർഷിച്ചു.

ടാറ്റ ഗ്രൂപ്പും തായ്‌വാൻ കമ്പനി വിസ്‌ട്രോണും ഐഫോൺ അസംബിൾ ചെയ്യാനായി സംയുക്ത സംരംഭം ആരംഭിക്കുന്നതിന് ചർച്ചകൾ പുരോഗമിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.


Related Articles
Next Story
Videos
Share it