ജുലൈയില്‍ നടത്തിയത് 6.06 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാട്, വര്‍ധിച്ചത് ഇരട്ടിയോളം

ജുലൈ മാസത്തിലെ രാജ്യത്തെ യുപിഐ ഇടപാട് മൂല്യത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോളം വര്‍ധനവാണ് യുപിഐ ഇടപാട് മൂല്യത്തിലുണ്ടായത്. 6.06 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടാണ് ഈ വര്‍ഷം ജുലൈ മാസത്തില്‍ നടത്തിയത്. കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റ് 42 ശതമാനത്തോളം വര്‍ധിച്ചതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

യുപിഐ ഇടപാടുകളുടെ ഏറ്റവും ഉയര്‍ന്ന മൂല്യമാണ് ജുലൈയില്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജൂണിലെ 5.47 ലക്ഷം കോടി എന്ന റെക്കോര്‍ഡിനേയാണ് മറികടന്നത്. കഴിഞ്ഞ വര്‍ഷം ജുലൈയില്‍ 2.91 ലക്ഷം കോടിയായിരുന്നു യുപിഐ വഴി നടത്തിയ ഇടപാടുകളുടെ മൂല്യം. കൂടാതെ, കാര്‍ഡുകള്‍ വഴി ജുലൈയില്‍ 1.36 ലക്ഷം കോടിയുടെ ഇടപാടുകളാണ് രാജ്യത്ത് നടത്തിയത്. കഴിഞ്ഞ വര്‍ഷം ജുലൈയില്‍ 95,883 കോടിയുടെ ഇടപാടായിരുന്നു നടത്തിയിരുന്നത്.
പ്രാദേശിക സ്റ്റോറുകളിലെ ദൈനംദിന അവശ്യവസ്തുക്കള്‍ക്കും പ്രീമിയം പര്‍ച്ചേസുകള്‍ക്കുമായി ഉപഭോക്താക്കള്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിച്ചതാണ് യുപിഐ ഇടപാടുകളുടെ മൂല്യത്തില്‍ 109 ശതമാനത്തോളം വര്‍ധനവുണ്ടാക്കിയത്.


Related Articles
Next Story
Videos
Share it