21,000 ത്തിലധികം ജീവനക്കാര്‍ക്ക് ആപ്പിള്‍ ഐപാഡ് സമ്മാനം നല്‍കി ഇന്ത്യന്‍ ഐ.ടി കമ്പനി
ആഗോളതലത്തില്‍ മുന്‍നിരയിലുള്ള ഇന്ത്യന്‍ ഐ.ടി കമ്പനിയായ കൊഫോര്‍ജ് ലിമിറ്റഡിന്റെ വരുമാനം മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 100 കോടി ഡോളര്‍ കടന്നു. പുതിയ നാഴികക്കല്ല് പിന്നിട്ടതിന്റെ സന്താഷം കമ്പനി ആഘോഷിച്ചത് 21,000 ത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് ആപ്പിളിന്റെ ഐപാഡ് സമ്മാനമായി നല്‍കികൊണ്ടാണ്. 80.3 കോടി രൂപയാണ് കമ്പനി ഇതിനായി നീക്കി വച്ചിരിക്കുന്നത്.
2022-23 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ വരുമാനം 8014.6 കോടി രൂപയാണ് (100.20 ലക്ഷം ഡോളര്‍). 24.6 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ പാദത്തിലെ മാത്രം വരുമാനം കോടി 2,644 കോടി രൂപയാണ്. കമ്പനിയുടെ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 18.3 ശതമാനം വര്‍ധിച്ച് 1,464.9 കോടി രൂപയായി. കഴിഞ്ഞ പാദത്തിലെ ലാഭം 232.7 കോടി രൂപയാണ്.
ബിസിനസുകള്‍ക്ക് എമേര്‍ജിംഗ് ടെക്‌നോളജി പ്രദാനം ചെയ്യുന്ന കമ്പനിയാണ് കൊഫോര്‍ജ്. മുന്‍പ് എന്‍.ഐ.ഐ.ടി ടെക്‌നോളജീസ് എന്നായിരുന്നു കമ്പനിയുടെ പേര്. 1992 ലാണ് കമ്പനി സ്ഥാപിതമായത്.