Begin typing your search above and press return to search.
ദിവസത്തില്‍ 4.8 മണിക്കൂറും ഇന്ത്യക്കാര്‍ മൊബൈല്‍ ആപ്പുകളില്‍; ആഗോളതലത്തില്‍ നാലാം സ്ഥാനം
ഇന്ത്യക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ചെലവിടുന്ന സമയം വര്‍ധിക്കുന്നു. ഒരു ദിവസം ശരാശരി 4.8 മണിക്കൂറാണ് നമ്മള്‍ മൊബൈല്‍ ആപ്പുകള്‍ ചെലവഴിക്കുന്നത്. 2021 ജൂലൈ- സെപ്റ്റംബര്‍ കാലയളവിലെ മൊബൈല്‍ ഉപഭോഗത്തെ അടിസ്ഥാനമാക്കി അനലിറ്റിക്സ് സ്ഥാപനമായ ആപ്പ് ആനിയാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 4മണിക്കൂറായിരുന്നു ഇന്ത്യക്കാരുടെ മൊബൈല്‍ ഉപഭോഗം.
ആപ്പുകളുടെ ഡൗണ്‍ലോഡും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം ഉയര്‍ന്നു. ആകെ 24 ബില്യണ്‍ ഡൗണ്‍ലോഡുകളാണ് സെപ്റ്റംബര്‍ പാദത്തില്‍ ഉണ്ടായത്. ഗെയിമിംഗ് ആപ്പുകളോടാണ് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പ്രിയം.
ഓരോ അഞ്ച് ഡൗണ്‍ലോഡുകളിലും ഒന്ന് വീതം ഗെയിമിംഗ് ആപ്പുകളാണ്. ഫിന്‍ടെക്ക് ആപ്പുകളുടെയും ക്രിപ്റ്റോ ആപ്പുകളുടെയും ഡൗണ്‍ലോടും ഇക്കാലയളവില്‍ ഉയര്‍ന്നു. 2021ന്റെ ആദ്യപകുതിയില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമിംഗ് ആപ്പ് ലുഡോ കിംഗ് ആണ്.
ആകെ ഡൗണ്‍ലോഡ് ചെയ്യപ്പട്ടെ ഗെയിമിംഗ് ആപ്പുകളില്‍ 7.6 ശതമാനം മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളവ. യുപിഐ പേയ്മെന്റ് ആപ്പുകള്‍ ഉള്‍പ്പടെയുള്ള ഫിന്‍ടെക് ആപ്പുകളുടെ ഉപയോഗം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ഇരട്ടിയാണ് വര്‍ധിച്ചത്. ക്രിപ്റ്റോ പ്ലാറ്റ്ഫോമായ വസീറെക്സ്, കോയിന്‍ സ്വിച്ച് ക്യൂബര്‍ അപ്സ്റ്റോക്സ് പ്രൊ എന്നിവയാണ് ഫിനാന്‍സ് ആപ്പുകളില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത്.
മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്ന ശരാശരി സമയത്തില്‍ ഒന്നാം സ്ഥാനത്ത് ഇന്തോനേഷ്യക്കാരാണ്. ദിവസം ശരാശരി 5.5 മണിക്കൂറാണ് ഇന്തോനേഷ്യക്കാര്‍ മൊബൈലില്‍ ചെലവഴിക്കുന്നത്. ബ്രസീലും സൗത്ത് കൊറിയയും ആണ് തൊട്ടുപിന്നില്‍. മൊബൈല്‍ ഉപഭോഗസ്ഥില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
Next Story
Videos