'password' ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പാസ്‌വേര്‍ഡ്

ലോകം ഓണ്‍ലൈനിലേക്ക് മാറിയതോടെ നമ്മള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ അക്കൗണ്ടുകളുടെ എണ്ണവും ഉയര്‍ന്നു. ഓരോ അക്കൗണ്ടുകള്‍ക്കും വ്യത്യസ്തമായ പാസ്‌വേര്‍ഡ് സൂക്ഷിക്കേണ്ടിവരുന്നത് വലിയ തലവേദനയാണ്. ഫിംഗര്‍പ്രിന്റ് ഫോണുകള്‍ എത്തിയതോടെയാണ് പാസ്‌വേര്‍ഡ് ഉപയോഗം ഒരു പരിധിവരെ ഒഴിവാക്കാനായത്.

സൈബര്‍ സുരക്ഷയ്ക്ക് ശക്തമായ പാസ്‌വേര്‍ഡുകള്‍ ആവശ്യമാണെങ്കിലും പലരും അശ്രദ്ധമായാണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. പാസ്‌വേര്‍ഡ് നല്‍കുന്നതില്‍ ഇന്ത്യക്കാരുടെ ഈ മനോഭാവത്തെ ചൂണ്ടിക്കാണിക്കുന്നതാണ് നോര്‍ഡ്പാസിന്റെ (NordPass) ഈ വര്‍ഷത്തെ most common passwords list.

password ആണ് ഇന്ത്യയില്‍ പൊതുവായി ഉപയോഗിക്കപ്പെടുന്ന പാസ്‌വേര്‍ഡുകളുടെ പട്ടികയില്‍ ഒന്നാമത്. ഈ പാസ്‌വേര്‍ഡ് ഇന്ത്യക്കാര്‍ ഉപയോഗിച്ചത് 3,490,216 തവണയാണ്. 123456ന് ആണ് രണ്ടാം സ്ഥാനം. 12345678 എന്ന പാസ്‌വേര്‍ഡാണ് മൂന്നാമത്. ആദ്യമൂന്ന് സ്ഥാനങ്ങളിലുള്ള പാസ്‌വേര്‍ഡുകളും ഹാക്ക് ചെയ്യാന്‍ ഒരു സെക്കന്‍ഡില്‍ താഴെ സമയം മാത്രമേ ഹാക്കര്‍മാര്‍ക്ക് വേണ്ടിവരുന്നുള്ളു എന്നാണ് നോര്‍ഡ്പാസിന്റെ വിലയിരുത്തല്‍.

bigbasket, 123456789 എന്നിവയാണ് പൊതുവായി ഉപയോഗിക്കപ്പെടുന്ന പാസ്‌വേര്‍ഡുകളുടെ പട്ടികയില്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍. 200 പാസ്‌വേര്‍ഡുകള്‍ അടങ്ങിയതാണ് നോര്‍ഡ്പാസിന്റെ most common passwords. list. 2021ലെ പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ 83 ശതമാനം പാസ്‌വേര്‍ഡുകളും മാറ്റമില്ലാതെ തുടരുകയാണ്.

പട്ടികയില്‍ ആദ്യ 10ല്‍ ഇടം നേടിയ പാസ്‌വേര്‍ഡുകള്‍ ഇവയാണ്

  1. password
  2. 123456
  3. 12345678
  4. bigbasket
  5. 123456789
  6. pass@123
  7. 1234567890
  8. anmol123
  9. abcd1234
  10. googledummy
Related Articles
Next Story
Videos
Share it