

പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസ് ഈ വർഷം ഏകദേശം 20,000 ബിരുദധാരികളെ നിയമിക്കാനുള്ള ഒരുക്കത്തില്‍. ആദ്യ പാദത്തില്‍ കമ്പനി ആകെ 17,000 ത്തിലധികം ആളുകളെ നിയമിച്ചു. ഈ വർഷം 20,000 പുതിയ ഉദ്യോഗാര്‍ത്ഥികളെ കൊണ്ടുവരാൻ പദ്ധതിയുളളുതായി ഇൻഫോസിസ് സിഇഒ സലിൽ പരേഖ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇൻഫോസിസ് തങ്ങളുടെ തൊഴിൽ ശക്തി വികസിപ്പിക്കുന്നത് തുടരുകയാണ്. ഇത് ജനങ്ങളോടും സാങ്കേതികവിദ്യയോടുമുള്ള ദീർഘകാല പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്നും സലിൽ പരേഖ് പറഞ്ഞു.
കമ്പനിയുടെ എതിരാളിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 12,000-ത്തിലധികം പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇൻഫോസിസ് സിഇഒയുടെ പ്രസ്താവന. രാജ്യത്തെ ഐടി മേഖലയിലെ ഇതുവരെയുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ഈ സാമ്പത്തിക വർഷം ഇതുവരെ മറ്റൊരു ഇന്ത്യൻ ഐടി കമ്പനിയും ഇത്രയും വലിയ തോതിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റീസ്കില്ലിംഗ് എന്നിവയിൽ തന്ത്രപരമായി നിക്ഷേപമാണ് നടത്തുന്നത്. നിര്‍മിത ബുദ്ധി മേഖലയില്‍ കമ്പനിക്ക് എതിരാളികളെക്കാള്‍ അൽപ്പം മുന്നിൽ നിൽക്കാൻ കഴിയുന്നതായും പരേഖ് പറഞ്ഞു. ഇതുവരെ എ.ഐ യില്‍ വിവിധ തലങ്ങളിലായി ഏകദേശം 2,75,000 ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. സോഫ്റ്റ്‌വെയർ കോഡിംഗിലെ എ.ഐ അധിഷ്ഠിത ഓട്ടോമേഷന്‍ 15 ശതമാനം വരെ ഉൽപ്പാദനക്ഷമതാ നേട്ടങ്ങൾ കാണിക്കുന്നുണ്ട്. ഉപഭോക്തൃ സേവനത്തിലും വിജ്ഞാന പ്രവർത്തനങ്ങളിലും എ.ഐ യുടെ പങ്ക് അതിലും കൂടുതലാണെന്നും പരേഖ് അഭിപ്രായപ്പെട്ടു.
ആഴത്തിലുള്ള ഓട്ടോമേഷനും ഉൾക്കാഴ്ചകളും നടപ്പാക്കാന്‍ പര്യാപ്തമാണ് എ.ഐ. എന്നാൽ നിര്‍മിത ബുദ്ധിയുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് ഉയർന്ന തലത്തിലുള്ള കഴിവുകളും കൂടുതൽ പരിശ്രമവും ആവശ്യമാണ്.
Infosys to hire 20,000 freshers in 2025, boosts AI focus with large-scale employee reskilling.
Read DhanamOnline in English
Subscribe to Dhanam Magazine