Begin typing your search above and press return to search.
ഇൻസ്റ്റാഗ്രാമും ഫെയ്‌സ്ബുക്കും നല്‍കുന്നത് 1 ബില്യണ്‍ ഡോളർ; എങ്ങനെ നേടിയെടുക്കാം?
ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ജനകീയ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ അക്കൗണ്ടില്ലാത്തവര്‍ വിരളമായിരിക്കും. അതായത്, അത്രയും വലിയ ഓഡിയന്‍സ് വെര്‍ച്വല്‍ ലോകത്ത് ഉണ്ടെന്നര്‍ത്ഥം. പണമുണ്ടാക്കാനുള്ള അനന്തസാധ്യതയുടെ ലോകം തുറന്നുതരുന്നുണ്ട് ഇവ രണ്ടും. നമ്മുടേതായ വഴികളിലൂടെ പണമുണ്ടാക്കാമെന്നതിലുപരി, ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രാമും തങ്ങളുടെ ക്രിയേറ്റര്‍മാര്‍ക്കായി 1 ബില്യണ്‍ ഡോളറിന്റെ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് ആര്‍ക്കൊക്കെ നേടിയെടുക്കാനാവുമെന്നും എങ്ങനെ നേടാമെന്നും വ്യക്തമാക്കുകയാണിവിടെ...
ക്രിയേറ്റര്‍മാര്‍ക്ക് നേരിട്ട് പണം നല്‍കുന്ന പല പദ്ധതികളും ഇപ്പോള്‍ തന്നെ ഇൻസ്റ്റാഗ്രാമും ഫെയ്‌സ്ബുക്കും തുടങ്ങിയിട്ടുണ്ട്. അതിലൊന്നാണ് ബോണസ്. മികച്ച വീഡിയോകളും പോസ്റ്റുകളുമിട്ട് വന്‍ ഓഡിയന്‍സിനെ ത്രസിപ്പിക്കുന്നവര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭിച്ചുതുടങ്ങും.
ചില ബോണസുകള്‍ ക്രിയേറ്റര്‍മാര്‍ക്ക് 'ക്ഷണ'ത്തിലൂടെ ലഭിച്ചിട്ടുണ്ടാവും. കൂടാതെ, ഇന്‍സ്റ്റഗ്രാമില്‍ ബാഡ്ജ്, സ്റ്റാര്‍ ചലഞ്ച് എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ ലഭ്യമായിരിക്കുന്ന ബോണസുകള്‍
ഫെയ്‌സ്ബുക്കിലാണ് ആദ്യമായി ബോണസ് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്‍വിറ്റേഷനിലൂടെയാണ് ഇപ്പോള്‍ ഇത് ക്രിയേറ്റര്‍മാര്‍ക്ക് ലഭിക്കുന്നത്.
1. ഇന്‍സ്ട്രീം ബോണസ്: തെരഞ്ഞെടുക്കപ്പെട്ട വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് നല്‍കുന്ന ബോണസാണിത്. ഇന്‍സ്ട്രീം- പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനമായിരിക്കും നല്‍കുക.
2. സ്റ്റാര്‍സ് ബോണസ്: ഗെയിമിംഗ് ക്രിയേറ്റര്‍മാരെ കൂടി ഉള്‍പ്പെടുത്തി സ്റ്റാര്‍സ് ചലഞ്ച് വികസിപ്പിച്ചിട്ടുണ്ട്. നിശ്ചിത സ്റ്റാര്‍സ് ലഭിക്കുന്ന വീഡിയോ, ഗെയിമിംഗ് ക്രിയേറ്റര്‍മാര്‍ക്ക് ഇതിലൂടെ വരുമാനം ലഭിക്കും.
ഇൻസ്റ്റാഗ്രാമിലും ഇന്‍വിറ്റേഷനിലൂടെയാണ് ക്രിയേറ്റര്‍മാര്‍ക്ക് ബോണസ് ലഭിക്കുക
1. ഐജി ടിവി പരസ്യം: ചില രാജ്യങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഇത് ലഭ്യമായിട്ടുള്ളത്. ഐജിടിവി ആഡ്‌സില്‍ സൈന്‍അപ്പ് ചെയ്താല്‍ വീഡിയോയ്ക്കിടയില്‍ വരുന്ന പരസ്യത്തിനനുസരിച്ച് വരുമാനം ലഭിക്കും.
2. ലൈവ് ബാഡ്ജ്: 11 രാജ്യങ്ങളില്‍ ഇത് ലഭ്യമാണ്. നിശ്ചിത ബാഡ്ജുകള്‍ ലഭിച്ചാല്‍, ഇൻസ്റ്റാഗ്രാമിലെ ഓരോ ലൈവുകള്‍ക്കും തുക ലഭിക്കും. മറ്റൊരു അക്കൗണ്ടിനൊപ്പം ലൈവ് സ്ട്രീം ചെയ്യുമ്പോഴും വരുമാനം കിട്ടും.
3. റീല്‍സ് സമ്മര്‍ ബോണസ്
ഇൻസ്റ്റാഗ്രാമിലെ റീല്‍സുകള്‍ക്ക് ബോണസായി നല്‍കുന്ന ആനുകൂല്യമാണിത്. ഇന്‍സ്റ്റഗ്രാം ആപ്പിലെ ബോണസ് സെക്ഷനില്‍ ഇത് ലഭ്യമാണോയെന്ന് പരിശോധിക്കാം.
ഇപ്പോള്‍ ചില രാജ്യങ്ങളില്‍ മാത്രമാണ് ഇവ ലഭ്യമാക്കിയിരിക്കുന്നതെങ്കിലും വൈകാതെ എല്ലായിടത്തും എത്തുമെന്നുറപ്പാണ്. ഇതേപ്പറ്റി അറിഞ്ഞിരുന്നാല്‍ മാത്രമേ, ആദ്യമുതലേ വരുമാനം നേടാനാവുകയുള്ളൂ. ഇപ്പോള്‍ പ്രഖ്യാപിച്ചതിനു പുറമെ, വമ്പന്‍ പദ്ധതികള്‍ പിന്നാലെ വരുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അക്കൗണ്ടിലൂടെ വരുമാനം ലഭിക്കുമോ?
ഏതൊക്കെ അക്കൗണ്ടുകളില്‍ വരുമാനം ലഭിക്കുമെന്നറിയാന്‍ മെറ്റയുടെ വെബ്‌സൈറ്റില്‍ തന്നെ ഒരു ടെസ്റ്റ് ഉണ്ട്. താഴെ കൊടുത്ത ലിങ്കില്‍ കയറി പരിശോധിക്കാവുന്നതാണ്. https://www.facebook.com/creators/tools/mta#apply
Next Story
Videos