ടിക്ടോക് മുന്നില്‍തന്നെ; ഇന്ത്യക്കാരുടെ ബലത്തില്‍ രണ്ടാമതെത്തി ഇന്‍സ്റ്റഗ്രാം

ഈ വര്‍ഷം ഒക്ടോബറില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ്‌ചെയ്ത ആപ്പ്( non-gaming app category) ടിക്ക്‌ടോക്ക് ആണ്. 57 ദശലക്ഷം ഇന്‍സ്റ്റാളേഷന്‍ ആണ് ടിക്ക്‌ടോക്ക് കഴിഞ്ഞമാസം നേടിയത്.

നിരോധിക്കും വരെ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആപ്പായിരുന്ന ടിക്ക്‌ടോക്കിന് കൂടുതല്‍ ഡൗണ്‍ലോഡ് ലഭിച്ചത് ചൈനക്കാരാണ്. 17 ശതമാനം ആണിത്. ടിക്ക്‌ടോക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ചൈനക്ക് പിന്നാലെ അമേരിക്കയാണ്. ഒക്ടോബറില്‍ ടിക്ക്‌ടോക്ക് ഡൗണ്‍ലോഡ് ചെയ്ത 11 ശതമാനം പേരും അമേരിക്കക്കാരാണ്.

ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതും ടിക്ക്‌ടോക്ക് തന്നെ. അതേ സമയം ഗൂഗില്‍ പ്ലേയില്‍ കൂടുതല്‍ ഡൗണ്‍ലോഡ് നേടിയത് ഇന്‍സ്റ്റഗ്രാം ആണ്.

ഒക്ടോബറില്‍ ആഗോള തലത്തില്‍ ഏറ്റവും അധികം ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട രണ്ടാമത്തെ നോണ്‍-ഗെയിമിംഗ് ആപ്പും ഇന്‍സ്റ്റഗ്രാം ആണ്. 56 ദശലക്ഷം ആണ് ഇന്‍സ്റ്റഗ്രാമിന് ലഭിച്ച ഇന്‍സ്റ്റാളേഷന്‍ ആണ് ഇന്‍സ്റ്റഗ്രാം നേടിയത്. അതില്‍ 39 ശതമാനവും സംഭാവന ചെയ്തത് ഇന്ത്യക്കാരാണ്.

ഫേസ്ഫുക്ക്, വാട്ട്‌സ്ആപ്പ്, ടെലഗ്രാം എന്നിവയാണ് ആദ്യ അഞ്ചില്‍ ഇടം നേടിയ മറ്റ് ആപ്പുകള്‍. sensor tower,maas എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ ഷോപ്പിംഗ് ആപ്പുകളുടെ ഡൗണ്‍ലോഡ് ഒക്ടോബറോടെ 113 ദശലക്ഷത്തിലെത്തി. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനി മീഷോയ്ക്ക് 12 ദശലക്ഷം ഡൗണ്‍ലോഡുകളാണ് കഴിഞ്ഞ മാസം ഉണ്ടായത്.

ഒക്ടോബറില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട 10 ആപ്പുകളിലും മീഷോ ഇടംപിടിച്ചു. എട്ടാമതാണ് മീഷോയുടെ സ്ഥാനം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഏഴാമതാണ് മീഷോയുടെ സ്ഥാനം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it