ആപ്പിളിന്റെ' ഐഫോണ്‍ 11 ' സെപ്റ്റംബര്‍ 10 ന് എത്തും

ആപ്പിളിന്റെ' ഐഫോണ്‍ 11 '  സെപ്റ്റംബര്‍ 10 ന് എത്തും
Published on

സെപ്റ്റംബര്‍ 10 ന് ' ഐഫോണ്‍ 11 '  ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ആപ്പിള്‍ ഒരുക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. കമ്പനി ആസ്ഥാനമായ കമ്പനി ആസ്ഥാനമായ കാലിഫോര്‍ണയിയിലെ കുപ്പര്‍റ്റിനോയിലുള്ള സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ അന്നു നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണപത്രം നല്‍കിത്തുടങ്ങി. പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനുവേണ്ടിയുള്ളതാണി ചടങ്ങെന്നാണ് സൂചന.

ക്രിസ്മസ് സീസണിലെ വിപണിയില്‍ മുന്നേറ്റം  ലക്ഷ്യമാക്കി എല്ലാവര്‍ഷവും അവതരണ പരിപാടിക്കായി ഈ സമയമാണ് ആപ്പിള്‍ തിരഞ്ഞെടുക്കാറുള്ളത്. ഐഫോണ്‍ 11, ഐഫോണ്‍ പ്രോ എന്നിവയും പുനര്‍രൂപകല്‍പന ചെയ്ത ഐപാഡുകള്‍, ആപ്പിള്‍ വാച്ച് 5, ആപ്പിള്‍ എയര്‍ പോഡ് 3 എന്നിവയും അവതരിപ്പിക്കാനിടയുണ്ടെന്നാണ് അഭ്യൂഹം.ആപ്പിള്‍ ടിവി പ്ലസ്, ആപ്പിള്‍ ആര്‍ക്കേഡ്, ആപ്പിള്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനങ്ങളുമുണ്ടായേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com