

ഇന്ത്യയില്‍ 27 നഗരങ്ങളില്‍ക്കൂടി ജിയോ ട്രൂ 5ജി സേവനം വ്യാപിപ്പിച്ചു. ഇതില്‍ മൂന്ന് നഗരങ്ങള്‍ കേരളത്തിലാണ്. ചങ്ങനാശേരി, കൊടുങ്ങല്ലൂര്‍, മൂവാറ്റുപുഴ എന്നിവയാണവ. ഇതോടെ കേരളത്തില്‍ ജിയോ ട്രൂ 5ജി ലഭിക്കുന്ന നഗരങ്ങള്‍ 15 ആയി.
കേരളത്തില്‍
ചങ്ങനാശേരി, കൊടുങ്ങല്ലൂര്‍, മൂവാറ്റുപുഴ, ആലപ്പുഴ, ചേര്‍ത്തല, ഗുരുവായൂര്‍, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജിയോ 5ജി സേവനം ലഭ്യമാണ്. ഇന്ത്യയിലാകെ 331 നഗരങ്ങളില്‍ ജിയോ 5ജിയുണ്ട്.
അതിവേഗം
സെക്കന്‍ഡില്‍ ഒരു ജിബി വേഗതയില്‍ അണ്‍ലിമിറ്റഡ് ഡേറ്റ ആസ്വദിക്കാനുള്ള സൗകര്യമാണ് ട്രൂ 5ജിയിലൂടെ ജിയോ ഒരുക്കുന്നത്. ഉപഭോക്താക്കളെ ഇന്‍വിറ്റേഷനിലൂടെയാണ് 5ജിയിലേക്ക് ജിയോ ക്ഷണിക്കുന്നത്. ജിയോയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് താത്പര്യമറിയിച്ചും 5ജി സേവനം നേടാം.
Read DhanamOnline in English
Subscribe to Dhanam Magazine