

ദീപാവലിക്ക് കിടിലന്‍ ഓഫറുമായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ. ജിയോ ഫൈബര്‍ ഡബിള്‍ ഫെസ്റ്റിവല്‍ ബൊണാന്‍സ എന്ന പേരിലാണ് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ പ്ലാന്‍ വഴി 6,500 രൂപയുടെ ബെനിഫിറ്റ് ഉപഭോക്താവിന് ലഭിക്കും. ഒക്ടോബര്‍ 18 മുതല്‍ 28വരെയാണ് ഓഫര്‍ ലഭ്യമാകുക.
ജിയോ ഫൈബര്‍ കണക്ഷനോടൊപ്പം താഴെ പറഞ്ഞ രണ്ട് പ്ലാനുകളില്‍ ഒന്ന് തിരഞ്ഞെടുക്കുന്നവര്‍ക്കാണ്
1. പ്രതിമാസം 599 രൂപ, 6മാസത്തെ പ്ലാന്‍:
599ഃ6 മാസവും കൂടാതെ 647 രൂപ ജി.എസ്.ടിയും ഉള്‍പ്പെടെ 4,241 രൂപ. പുറമെ 15 ദിവസത്തെ അധിക വാലിഡിറ്റിയും ലഭിക്കും. കൂടാതെ അജിയോയുടെ 1,000 രൂപ വൗച്ചര്‍, റിലയന്‍സ് ഡിജിറ്റലിന്റെ 1,000 രൂപ വൗച്ചര്‍, നെറ്റ്മെഡ്സിന്റെ 1,000 രൂപ വൗച്ചര്‍, ഇക്സിഗോയുടെ1,500 രൂപ വൗച്ചര്‍ എന്നിവയും ലഭിക്കും.
2. പ്രതിമാസം 899 രൂപ, 6മാസം:
899ഃ6 മാസവും 971 രൂപ ജി.എസ്.ടി.യും ഉള്‍പ്പെടെ 6,365 രൂപ. പുറമെ 15 ദിവസത്തെ അധിക വാലിഡിറ്റിയും ലഭിക്കും. കൂടാതെ 2,000 രൂപയുടെ അജിയോ വൗച്ചര്‍, 500 രൂപയുടെ നെറ്റ്മെഡ്സ് വൗച്ചര്‍ വൗച്ചര്‍, 1,000 രൂപയുടെ റിലയന്‍സ് ഡിജിറ്റല്‍ വൗച്ചര്‍, 3000 രൂപയുടെ ഇക്സിഗോ വൗച്ചറും ഈ പ്ലാനില്‍ ഉള്‍പ്പെടും.
Read DhanamOnline in English
Subscribe to Dhanam Magazine