
തിങ്കളാഴ്ച്ച ഉച്ചയോടെ റിലയന്‍സ് ജിയോ ശൃംഖല ദേശവ്യാപകമായി പണിമുടക്കി. മൊബൈല്‍ ഇന്റര്‍നെറ്റ്, ജിയോ ഫൈബര്‍, വോയിസ് കണക്ടിവിറ്റി എന്നിവ തടസപ്പെട്ടതോടെ ആയിരക്കണക്കിന് ഉപയോക്താക്കളാണ് പ്രതിസന്ധിയിലായത്. കൂടുതലും കേരളത്തിലാണ് പ്രതിസന്ധി ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് മണിക്ക് ശേഷം 12,000ത്തോളം പരാതികള്‍ ലഭിച്ചെന്ന് വിവിധ ഓണ്‍ലൈന്‍ സേവനങ്ങളുടെയും വെബ്‌സൈറ്റുകളുടെയും പ്രവര്‍ത്തനം വിലയിരുത്തുന്ന ഡൗണ്‍ഡിറ്റക്ടര്‍ (Downdetector) റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സേവനങ്ങള്‍ പുനസ്ഥാപിച്ചെന്ന് റിലയന്‍സ് ജിയോ അറിയിച്ചു.
സേവന തടസം നേരിട്ടതായി പരാതിപ്പെട്ട 57 ശതമാനം പേര്‍ക്കും മൊബൈല്‍ ഇന്റര്‍നെറ്റ് ലഭിക്കാത്തതാണ് പ്രശ്‌നം. 32 ശതമാനം പേര്‍ക്ക് കോള്‍ വിളിക്കാനും സാധിച്ചില്ല. 12 ശതമാനത്തിന് ജിയോ ഫൈബര്‍ ഉപയോഗം തടസപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് മുംബയ്, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ചണ്ഡീഗഡ് തുടങ്ങിയ നഗരങ്ങളിലും സേവന തടസം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭിക്കാതായതോടെ സോഷ്യല്‍ മീഡിയയില്‍ പരാതികളും ട്രോളുകളും നിറഞ്ഞു. ആദ്യഘട്ടത്തില്‍ തനിക്ക് മാത്രമാണ് പ്രശ്‌നമെന്ന് കരുതിയെന്നും എന്നാല്‍ എല്ലാവര്‍ക്കും കിട്ടുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ സമാധാനമായെന്നുമാണ് ഒരു വിരുതന്റെ കമന്റ്. സോഷ്യല്‍ മീഡിയയില്‍ ജിയോഡൗണ്‍ (#Jiodown) എന്ന ഹാഷ്ടാഗും ട്രെന്‍ഡിംഗാണ്.
സേവനം തടസപ്പെട്ടതിലെ കാരണത്തെക്കുറിച്ച് റിലയന്‍സ് ജിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കമ്പനിയുടെ ഏതെങ്കിലും ഡാറ്റ സെന്ററുകളില്‍ ഉണ്ടായ തകരാറാകുമെന്നാണ് കരുതുന്നത്. പലയിടങ്ങളിലും കൃത്യമായ റേഞ്ച് ലഭിക്കുന്നില്ലെന്ന പരാതികള്‍ക്കിടെയാണ് സേവന തടസവും.
A major network outage on June 16 saw Reliance Jio users across India—including mobile internet, voice, and JioFiber—face disruptions, with Kerala reporting the highest volume of complaints before services were restored.
Read DhanamOnline in English
Subscribe to Dhanam Magazine