മുഴുവന്‍ മത്സരങ്ങളും സൗജന്യമായി കാണാം, 4 കെ സ്ട്രീമിംഗ്, ജിയോഫൈബർ, ഐ.പി.എല്ലിന് വന്‍ ഓഫറുകളുമായി ജിയോ

മാർച്ച് 22 നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റ് ആരംഭിക്കുന്നത്.
ipl
Image Courtesy: www.iplt20.com
Published on

ഐ.പി.എല്‍ സീസണിന് മുന്നോടിയായി വന്‍ ഓഫറുകളുമായി ജിയോ. മാർച്ച് 22 നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) എതിരാളികളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആർസിബി) തമ്മിലാണ് ആദ്യ മത്സരം.

90 ദിവസത്തെ സൗജന്യ ജിയോ ഹോട്ട്സ്റ്റാർ, ക്രിക്കറ്റ് മത്സരങ്ങളുടെ 4 കെ സ്ട്രീമിംഗ്, ജിയോഫൈബർ/ എയർഫൈബറിലേക്ക് 50 ദിവസത്തെ സൗജന്യ കണക്ഷൻ തുടങ്ങിയ ഓഫറുകളാണ് കമ്പനി നല്‍കുന്നത്. നിലവിലുള്ളതും പുതിയതുമായ ജിയോ സിം കാർഡ് ഉപയോക്താക്കൾക്ക് ഓഫർ ലഭ്യമാകും. ഓഫറിലെ ആനുകൂല്യങ്ങൾ ലഭിക്കാൻ 299 രൂപയോ അതിൽ കൂടുതലോ ഉളള പ്ലാൻ ഉപയോഗിച്ച് ഉപയോക്താക്കള്‍ റീചാർജ് ചെയ്യേണ്ടതാണ്.

ഓഫറുകള്‍ ലഭിക്കാന്‍

2025 മാർച്ച് 17 നും മാർച്ച് 31 നും ഇടയിൽ റീചാർജ് ചെയ്യുകയോ പുതിയ സിം വാങ്ങുകയോ വേണം.

മാർച്ച് 17 ന് മുമ്പ് റീചാർജ് ചെയ്ത നിലവിലുള്ള ജിയോ സിം ഉപയോക്താക്കൾക്ക് 100 രൂപയുടെ ആഡ്-ഓൺ പായ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ജിയോ സിമ്മിന്റെ പുതിയതും നിലവിലുള്ളതുമായ ഉപയോക്താക്കൾ കുറഞ്ഞത് 299 രൂപ (1.5 ജി.ബി/ദിവസം) അല്ലെങ്കിൽ അതിൽ കൂടുതലുള്ള പ്ലാനിൽ റീചാർജ് ചെയ്യേണ്ടതാണ്.

മെച്ചങ്ങള്‍

ഉപയോക്താക്കൾക്ക് ഈ സീസണിലെ ഐ.പി.എല്‍ മത്സരങ്ങള്‍ ടി.വി യിലോ മൊബൈൽ ഫോണിലോ 4കെ നിലവാരത്തിൽ കാണാൻ സാധിക്കും.

വീടുകളിലേക്ക് 50 ദിവസത്തെ സൗജന്യ ജിയോഫൈബർ അല്ലെങ്കിൽ എയർഫൈബർ ട്രയൽ കണക്ഷൻ. ഉപയോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റും 4കെ യില്‍ മികച്ച ഹോം എന്റർടെയ്ൻമെന്റുമാണ് വാഗ്ദാനം ചെയ്യുന്നത്. 50 ദിവസത്തെ സൗജന്യ ജിയോഫൈബർ ട്രയലിൽ 800 ലധികം ചാനലുകളിലേക്കുള്ള ആക്‌സസ്, 11 ലധികം ഒ.ടി.ടി ആപ്പുകൾ, പരിധിയില്ലാത്ത വൈഫൈ എന്നിവ ഉൾപ്പെടുന്നു.

മാർച്ച് 22 മുതൽ (ക്രിക്കറ്റ് സീസണിലെ ഉദ്ഘാടന മത്സര ദിനം) 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ പായ്ക്ക് സജീവമായി ലഭിക്കും.

ഓഫറിന്റെ വിശദ വിവരങ്ങള്‍ ഉപയോക്താക്കൾക്ക് 60008-60008 എന്ന നമ്പറിൽ മിസ്ഡ് കോൾ ചെയ്തോ jio.com സന്ദര്‍ശിച്ചോ അടുത്തുള്ള ജിയോ സ്റ്റോറില്‍ എത്തിയോ അറിയാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com