ഞെട്ടിക്കുന്ന വിലയില്‍ ജിയോഫോണ്‍ ലൈറ്റ് വരുന്നു

ഞെട്ടിക്കുന്ന വിലയില്‍ ജിയോഫോണ്‍ ലൈറ്റ് വരുന്നു
Published on

വിലക്കുറഞ്ഞ ജിയോഫോണ്‍ വിപണിയിലെത്തുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോഴിതാ റിലയന്‍സ് 399 രൂപയ്ക്ക് ജിയോഫോണ്‍ ലൈറ്റ് അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.

ജിയോഫോണിന് താഴെയായി വരുന്ന ഇതില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉണ്ടാകില്ല. സ്മാര്‍ട്ട്‌ഫോണിന്റെ ഫീച്ചറുകളും ഉണ്ടാകില്ല. കോള്‍ ചെയ്യാന്‍ ഒരു ഫോണ്‍. അത്രമാത്രം. 399 രൂപയ്ക്ക് വില്‍ക്കുന്ന ജിയോഫോണ്‍ ലൈറ്റിന്റെ റീചാര്‍ജ് പ്ലാനുകളും അതുപോലെ കുറവാണ്. 28 ദിവസത്തേക്ക് വാലിഡിറ്റി ഉള്ള 50 രൂപയില്‍ തുടങ്ങുന്ന പ്ലാനുകളുണ്ടാകും. ജിയോയില്‍ നിന്ന് ജിയോയിലേക്കുള്ള വിളികള്‍ സൗജന്യമാണ്. എന്നാല്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള വിളികള്‍ക്ക് ചാര്‍ജുണ്ട്. 100 എസ്.എം.എസുകള്‍ വരെ സൗജന്യമായിരിക്കും.

ആല്‍ഫാന്യൂമറിക് റ്റി9 കീപ്പാഡ് ആണ് ഇതിലുണ്ടാവുക. ഇതില്‍ എഫ്.എം റേഡിയോ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com