ജിയോ ഫോണ്‍ ഉല്‍സവ ഓഫര്‍ വില 699 രൂപ

ജിയോ ഫോണ്‍ ഉല്‍സവ   ഓഫര്‍ വില 699 രൂപ
Published on

ദസറ, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ജിയോ ഫോണിന് വന്‍ വിലക്കുറവുമായി ജിയോ. 1500 രൂപയുടെ ഫോണ്‍ 699 രൂപയ്ക്കു ലഭിക്കും. ഇളവ് 801 രൂപ. സൗജന്യ ഡാറ്റ കൂടിയാകുമ്പോള്‍ 1,500 രൂപയുടേതാണ് മൊത്തം ആനുകുല്യങ്ങള്‍.

ദസറ മുതല്‍ ദീപാവലി വരെ ജിയോ ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാവുക. ജിയോഫോണ്‍ വാങ്ങിയതിന് ശേഷമുള്ള ആദ്യ ഏഴ് റീചാര്‍ജുകളില്‍ ഓരോന്നിലും 99 രൂപയുടെ അധിക ഡാറ്റ ലഭിക്കും. ഇത്തരത്തില്‍ 700 രൂപയുടേ ഡാറ്റ  സൗജന്യം.

ഇപ്പോഴും 2 ജി നെറ്റ്വര്‍ക്കിന്റെ ഉപഭോക്താക്കളായ 350 ദശലക്ഷം പേരെ ലക്ഷ്യമാക്കിയുള്ള ആനുകൂല്യമാണിതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കി. ഇതുവഴി റിലയന്‍സ് വരിക്കാരുടെ എണ്ണം 500 ദശലക്ഷമാകുമെന്നാണു പ്രതീക്ഷ. ഇന്റര്‍നെറ്റ് ഇക്കോണമിയിലേക്ക് ഉപഭോക്താക്കളെ കൈപിടിച്ചുയര്‍ത്താന്‍ ഓരോരുത്തര്‍ക്കുമായി കമ്പനി 1500 രൂപ വീതമാണ് മുടക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com