പ്ലാന്‍ കാലാവധി തീരുന്നതുവരെ 'ഫ്രീ കോള്‍' ആകാമെന്ന് ജിയോ

പ്ലാന്‍ കാലാവധി തീരുന്നതുവരെ 'ഫ്രീ കോള്‍' ആകാമെന്ന് ജിയോ
Published on

റിലയന്‍സ് ജിയോയുടെ നിലവിലുള്ള പ്ലാനിന്റെ കാലാവധി തീരുന്നതുവരെ കോളുകള്‍ സൗജന്യമായിരിക്കും. ഒക്ടോബര്‍ ഒമ്പതിന് റീച്ചാര്‍ജ് ചെയ്തവര്‍ക്കും അതിന്റെ കാലാവധി തീരുന്നതുവരെ സൗജന്യ വോയ്സ് കോളുകള്‍ അനുവദിക്കുമെന്ന് ജിയോ ഇന്‍ഫോകോം അറിയിച്ചു.

മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ മിനിട്ടിന് ആറു പൈസ ഈടാക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം ജിയോ ഇന്‍ഫോകോം പ്രഖ്യാപിച്ചിരുന്നു.വോയ്സ് കോളുകള്‍ക്കായി 10 രൂപ മുതല്‍ 100 രൂപവരെയുള്ള വൗച്ചറുകള്‍ ജിയോ പുറത്തിറക്കിയിട്ടുണ്ട്. 10 രൂപയുടെ റീച്ചാര്‍ജ് ചെയ്താല്‍ ഒരു ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും.

ജിയോയില്‍നിന്ന് ജിയോയിലേയ്ക്കുള്ള കോളുകള്‍ക്കുള്ള സൗജന്യം തുടരും.നിലവിലെ താരിഫ് പ്ലാനുകള്‍ മാറ്റാനോ പുതിയത് അവതരിപ്പിക്കാനോ ഉദ്ദേശ്യമില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com