റിപ്പബ്ലിക് ഡേ സ്‌പെഷ്യല്‍ ഓഫറുകളും വിലക്കുറവുമായി റിലയന്‍സ് ജിയോ

സ്വിഗ്ഗി മുതല്‍ ഫ്‌ളൈറ്റ് ടിക്കറ്റില്‍ വരെ കിഴിവ്
jio republic offer
Image Courtesy: jio,canva
Published on

കിടിലന്‍ ഓഫറുകളും വിലക്കുറവുമായി റിലയന്‍സ് ജിയോ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 2,999 രൂപ നിരക്കില്‍ ലഭ്യമാകുന്ന ഈ പ്രീപെയ്ഡ് പ്ലാനില്‍ 365 ദിവസത്തേക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ലഭിക്കും. വരിക്കാരായവര്‍ക്ക് 230 രൂപ കൂടെ റീചാര്‍ജ് ചെയ്ത് സ്വിഗ്ഗി ഡെലിവറി ഫ്രീ സബ്സ്‌ക്രിപ്ഷന്‍, ajio ഡിസ്‌കൗണ്ട് കൂപ്പണുകള്‍, ഇക്സിഗോ വഴിയുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ഇളവ് എന്നിവ സ്വന്തമാക്കാം. മൈ ജിയോ ആപ്പ് വഴി ലഭ്യമാകുന്ന ഓഫര്‍ ജനുവരി 31 വരെയാണ് പണമടച്ച് ആക്റ്റിവേറ്റ് ചെയ്യാന്‍ കഴിയുക.

റിപ്പബ്ലിക് ഡേയുമായി ബന്ധപ്പെട്ട് ജിയോ നല്‍കുന്ന മറ്റൊരു ഓഫര്‍ റിലയന്‍സ് ഡിജിറ്റലിലെ ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം കിഴിവ് നേടാം എന്നതാണ്. 1,00,000 രൂപയുടെ മൊബൈലോ ടി.വിയോ വാങ്ങുന്നവര്‍ക്ക് ഇത്തരത്തില്‍ 10,000 രൂപ വരെ കിഴിവ് സ്വന്തമാക്കാം. എന്നാല്‍ അയ്യായിരം രൂപയ്‌ക്കോ അതിന് മുകളിലോ ഷോപ്പിംഗ് നടത്തുന്നവര്‍ക്കേ ഓഫര്‍ ലഭ്യമാകൂ.

മറ്റ് ഓഫറുകള്‍

866 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 50 രൂപ കാഷ് ബാക്ക്, 600 രൂപ വിലമതിക്കുന്ന സ്വിഗ്ഗി വണ്‍ ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍, ജിയോ ടി.വി, ജിയോ സിനിമ, ജിയോ ക്ലൗഡ് സബ്‌സ്‌ക്രിപ്ഷനും ലഭ്യമാകും.

ജിയോ എയര്‍ ഫൈബര്‍ സേവനങ്ങള്‍ക്കും ഇളവുണ്ട്. പ്ലാനില്‍ 30 എം.ബി.പി.എസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റയ്ക്ക് 599 രൂപമാത്രമാണ് ഉള്ളത്. കൂടാതെ 100 എം.ബി.പി.എസ് സ്പീഡില്‍ 899 രൂപയുടെയും 1,199 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്.

1,199 രൂപയുടെ പ്ലാനില്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 16 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ലഭ്യമാകും.

ജിയോ മോട്ടീവിന് ഇപ്പോള്‍ 11,999 രൂപയ്ക്ക് പകരം 4,999 രൂപയാണ് വില

ജിയോ ഡ്രൈവിന് 2,499 രൂപയ്ക്ക് പകരം 1,299

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com