‘ജോക്കര്‍’ മാല്‍വെയര്‍ ബാധിച്ചത് 24 ആന്‍ഡ്രോയിഡ് ആപ്പുകളില്‍;ധനനഷ്ടത്തിനും സാധ്യത

‘ജോക്കര്‍’ മാല്‍വെയര്‍ ബാധിച്ചത് 24 ആന്‍ഡ്രോയിഡ് ആപ്പുകളില്‍;ധനനഷ്ടത്തിനും സാധ്യത
Published on

'ജോക്കര്‍' മാല്‍വെയര്‍ ബാധയുടെ ആശങ്കയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള സൈബര്‍ ലോകം. ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിച്ച് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്വേഡുകള്‍ തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയാണിതിന്റെ പ്രവര്‍ത്തന രീതി.

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഇരുപത്തിനാല് ആന്‍ഡ്രോയിഡ് ആപ്പുകളിലേക്കാണ് ഈ മാല്‍വെയര്‍ പകര്‍ന്നതെന്നും അതിനാല്‍ ആപ്പുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും സിഎസ്ഐഎസ് സെക്യൂരിറ്റി ഗ്രൂപ്പിലെ അനലിസ്റ്റ് അലക്സെജ് കുപ്രിന്‍സ് പറഞ്ഞു. എന്നാല്‍ അതിനോടകം തന്നെ ലോകമെമ്പാടുമുള്ള 4,72,000 ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ ജോക്കര്‍ മാല്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞിരുന്നതിനാല്‍ കുഴപ്പം ഇനിയുമുണ്ടാകാം.അക്കൗണ്ടില്‍ നിന്നു പണച്ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.

ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ബെല്‍ജിയം, ബ്രസീല്‍, ചൈന, ഈജിപ്റ്റ്, ഫ്രാന്‍സ്, ജര്‍മനി, ഖാന, ഗ്രീസ്, ഇറ്റലി, കുവൈറ്റ്, മലേഷ്യ, മ്യാന്‍മര്‍, നെതര്‍ലാന്‍ഡ്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, സ്പെയിന്‍, സ്വീഡന്‍ എന്നിങ്ങനെ 24 രാജ്യങ്ങളെയാണ് മാല്‍വെയര്‍ ബാധിച്ചത്.

അഡ്വക്കേറ്റ് വാള്‍പേപ്പര്‍, ഏജ് ഫെയ്‌സ്, അള്‍ത്താര്‍ മെസേജ്, ആന്റിവൈറസ് സെക്യൂരിറ്റി- സെക്യൂരിറ്റി സ്‌കാന്‍, ബീച്ച് ക്യാമറ, ബോര്‍ഡ് പിക്ചര്‍ എഡിറ്റിംഗ്, ചില വാള്‍പേപ്പര്‍, ക്ലൈമറ്റ് എസ്എംഎസ്, കൊളേറ്റ് ഫെയ്‌സ് സ്‌കാനര്‍, ക്യൂട്ട് ക്യാമറ, കൊളേറ്റ് ഫെയ്‌സ് സ്‌കാനര്‍, ക്യൂട്ട് ക്യാമറ, ഡാസില്‍ വാള്‍പേപ്പര്‍, വാള്‍പേപ്പര്‍ പ്രഖ്യാപിക്കുക , ഡിസ്‌പ്ലേ ക്യാമറ, ഡിസ്‌പ്ലേ ക്യാമറ, മികച്ച വിപിഎന്‍, ഹ്യൂമര്‍ ക്യാമറ, ഇഗ്‌നൈറ്റ് ക്ലീന്‍, ലീഫ് ഫെയ്‌സ് സ്‌കാനര്‍, മിനി ക്യാമറ, പ്രിന്റ് പ്ലാന്റ് സ്‌കാന്‍, റാപ്പിഡ് ഫെയ്‌സ് സ്‌കാനര്‍, റിവാര്‍ഡ് ക്ലീന്‍, റൂഡി എസ്എംഎസ്, സോബി ക്യാമറ, സ്പാര്‍ക്ക് വാള്‍പേപ്പര്‍ തുടങ്ങിയവയാണ് മാല്‍വെയര്‍ ബാധിച്ച ആപ്പുകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com