റിയല്‍മി 5 ജി ഫോണുകളുടെ പ്രത്യേകതകള്‍ അറിയാം

5 ജി സേവനം രാജ്യത്ത് ലഭ്യമാക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയില്‍ രംഗപ്രവേശനം ചെയ്തിരിക്കുകയാണ് 5 ജി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍. നിലവില്‍ പല കമ്പനികളും 5 ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണയിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രണ്ട് 5 ജി സ്മാര്‍ട്ട്‌ഫോണുകളാണ് റിയല്‍മി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചത് - റിയല്‍മി എക്‌സ് 7, റിയല്‍മി എക്‌സ് 7 പ്രോ.

ഇന്ത്യയില്‍ ഏറ്റവും പുതിയ മീഡിയടെക് ഡൈമെന്‍സിറ്റി ചിപ്പില്‍ പുറത്തിറങ്ങുന്ന ആദ്യത്തെ സമാര്‍ട്ട്‌ഫോണുകളെന്നതാണ് ഇവയുടെ പ്രത്യേകത.
രൂപകല്‍പ്പനയുടെ കാര്യത്തില്‍, റിയല്‍മി എക്‌സ് 7 താരതമ്യേന കോംപാക്റ്റും ഭാരം കുറഞ്ഞതുമാണ് (176 ഗ്രാം, 8.1 മില്ലീമീറ്റര്‍). നെബുല, സ്‌പേസ് സില്‍വര്‍ എന്നീ രണ്ട് നിറങ്ങളിലാണ് എക്‌സ് 7 ലഭ്യമാവുക. 6 ജിബി റാം- 128 ജിബി, 8 ജിബി റാം- 128 ജിബി എന്നീ പതിപ്പുകളിലാണ് എക്‌സ് 7 വിപണിയിലെത്തുന്നത്. ഇതിന് യഥാക്രമം 19,999 രൂപയും 21,999 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. 8 ജിബി റാം - 128 ജിബിയുമായി വിപണിയിലെത്തുനന് എക്‌സ് 7 പ്രോയ്ക്ക് 29,999 രൂപയാണ് വില.
64 എംപി, എഫ് / 1.8 സെന്‍സറുള്ള ട്രിപ്പിള്‍ ക്യാമറയാണ് റിയല്‍മി എക്‌സ് 7 ല്‍ സജ്ജീകരിച്ചിരിക്കുന്നത്. 8 എംപി അള്‍ട്രാവൈഡ് ഷൂട്ടറും 2 എംപി മാക്രോ ക്യാമറയുമാണ് പ്രധാന സെന്‍സര്‍ ജോടിയാക്കുന്നത്. മുന്‍വശത്ത്, എഫ്/2.5 ലെന്‍സുള്ള 16 മെഗാപിക്‌സല്‍ ക്യാമറായുള്ളത്.
'പ്രോ'യുമായി താരതമ്യപ്പെടുത്തുമ്പോള്‍ റിയല്‍മി എക്സ് 7 ന്റെ ബാറ്ററി ശേഷി അല്‍പ്പം കുറവാണ്. 4,310 mAh ബാറ്ററി റിയല്‍മി എക്സ് 7 വാഗ്ദാനം ചെയ്യുമ്പോള്‍ എക്സ് 7 പ്രോ 4,500 mAh ബാറ്ററി ലഭ്യമാക്കുന്നു.


Related Articles
Next Story
Videos
Share it