ചാറ്റ് ജിപിടി ഉപയോഗിച്ച് 'കൂ'വില്‍ ഇനി കുറിപ്പുകള്‍ എഴുതാം

ഓപ്പണ്‍ എഐ (Open AI) 2022 നവംബര്‍ 30ന് നിര്‍മിതബുദ്ധിയില്‍ അധിഷ്ഠിതമായി പുറത്തിറക്കിയ ചാറ്റ്‌ബോട്ട് ചാറ്റ് ജിപിടി (Chat GPT) ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ കൂ ചാറ്റ് ജിപിടി ഉപയോഗിച്ച് കുറിപ്പുകള്‍ എഴുതാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇനി മുതല്‍ കൂവില്‍ ചാറ്റ് ജിപിടി ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് കുറിപ്പുകള്‍ എഴുതാനും അവ ഡ്രാഫ്റ്റായി സൂക്ഷിക്കാനും കഴിയും.

നിലവില്‍ ഇവര്‍ക്ക് മാത്രം

നിലവില്‍ കൂവിന്റെ വേരിഫൈഡ് പ്രൊഫൈലുകളില്‍ മാത്രമാണ് ഈ സേവനം ലഭ്യമാകുന്നത്. ഉടന്‍ തന്നെ ഇത് എല്ലാ ഉപഭോക്താക്കളിലേക്കും എത്തും. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൂ ആപ്പിലെ ചാറ്റ് ജിപിടിയിലേക്ക് ടൈപ്പ് ചെയ്യുകയോ അല്ലെങ്കില്‍ കൂവിന്റെ ശബ്ദ കമാന്‍ഡ് ഉപയോഗിച്ച് നല്‍കുകയോ ചെയ്യാം.

വിവിധ മേഖലകളിലേക്ക്

തങ്ങളുടെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഇത്തരം എഴുത്തുകള്‍ സൃഷ്ടിക്കാന്‍ ചാറ്റ് ജിപിടി സഹായകരമാകുമെന്ന് കൂവിന്റെ സഹസ്ഥാപകനായ മായങ്ക് ബിദാവത്ക പറഞ്ഞു. ഇന്ന് ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം, നിയമം, മാധ്യമങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലേക്ക് ഈ ചാറ്റ്‌ബോട്ടിന്റെ ഉപയോഗം വ്യാപിക്കുകയാണ്.

Related Articles

Next Story

Videos

Share it