

മൈക്രോബ്ലോഗിംഗ് സംവിധാനമായ കൂവിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവ് വന്നതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കുറഞ്ഞത് ഇത്രപേർ
കൂവിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 2022 ജൂലൈയിലെ 94 ലക്ഷത്തില്‍ നിന്ന് 2023 ജനുവരിയില്‍ 41 ലക്ഷമായി കുറഞ്ഞു. മാസത്തില്‍ ഒരിക്കലെങ്കിലും ആപ്പില്‍ ലോഗിന്‍ ചെയ്യുന്നവരാണ് പ്രതിമാസ സജീവ ഉപയോക്താക്കള്‍.
ട്വിറ്ററിനൊപ്പം പ്രവര്‍ത്തനക്ഷമമല്ല
ട്വിറ്ററുമായി കേന്ദ്രസര്‍ക്കാര്‍ തര്‍ക്കത്തിലായിരുന്ന സമയത്താണ് അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ചേര്‍ന്ന് കൂ ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കൂ 6 കോടി ജനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു. എന്നാല്‍ ട്വിറ്ററിന് സമാനമായിറക്കിയ കൂ ട്വിറ്ററിനൊപ്പം പ്രവര്‍ത്തനക്ഷമമല്ലെന്നതാണ് ഇപ്പോഴുണ്ടായ ഇടിവിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
നിലവില്‍ നഷ്ടം
2022 സാമ്പത്തിക വര്‍ഷത്തില്‍ കൂവിന്റെ വരുമാനം 14 ലക്ഷം രൂപയായിരുന്നു. മുന്‍ വര്‍ഷം 8 ലക്ഷം രൂപയും. എന്നാല്‍ കമ്പനിയുടെ നഷ്ടം മുന്‍ വര്‍ഷത്തെ 35 കോടിയില്‍ നിന്ന് 2022 ല്‍ 460 ശതമാനം ഉയര്‍ന്ന് 197 കോടി രൂപയായി. കമ്പനിയ്ക്ക് നിലവില്‍ പതിമാസം 9-10 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. 2020-ല്‍ ആരംഭിച്ച കൂ ഇതുവരെ നിക്ഷേപകരില്‍ നിന്ന് 7 കോടിയില്‍ അധികം ഡോളര്‍ സമാഹരിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine