5ജി പോര് കടുപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനി ലാവയുടെ അഗ്നി2

വിദേശ ബ്രാന്‍ഡുകള്‍ക്ക് ആധിപത്യമുള്ള ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ 5ജി മത്സരം കടുപ്പിക്കാന്‍ ഇതാ ഒരു തദ്ദേശീയ ബ്രാന്‍ഡും. ഇന്ത്യന്‍ കമ്പനിയായ ലാവയുടെ 'അഗ്നി2 5ജി' സ്മാര്‍ട്ട്‌ഫോണാണ് വിപണിയിലെത്തിയത്. ഗ്ലാസ് വിറിഡിയന്‍ കളര്‍ എന്ന ഒറ്റ നിറഭേദത്തിലാണ് ഫോണ്‍ ഒരുക്കിയിട്ടുള്ളത്.

സ്‌ക്രീനും രൂപകല്‍പനയും
കര്‍വ്ഡ് 3ഡി രൂപകല്‍പനയാണ് ഫോണിനുള്ളത്. 6.78 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് കര്‍വ്ഡ് അമൊലെഡ് ആണ് സ്‌ക്രീന്‍. 1080x2400 പിക്‌സല്‍ റെസൊല്യൂഷനും 120 ഹെട്‌സ് റീഫ്രഷ് റേറ്റുമുള്ള സ്‌ക്രീനാണിത്.
ഒക്ടോ-കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7050 ആണ് ചിപ്സെറ്റ്. ഇന്ത്യയില്‍ തന്നെ ഈ പ്രോസസര്‍ ഒരു സ്മാര്‍ട്ട്‌ഫോണില്‍ ആദ്യമാണെന്ന് കമ്പനി പറയുന്നു.
റാം എട്ട് ജിബിയാണ്. ഇന്റേണല്‍ സ്റ്റോറേജ് 256 ജിബി. ആന്‍ഡ്രോയിഡ് 13 ആണ് ഒ.എസ്. ആദ്യ രണ്ടുവര്‍ഷം ആന്‍ഡ്രോയിഡ് ഒ.എസ് അപ്‌ഡേറ്റും (ആന്‍ഡ്രോഡ് 14, 15 എന്നിവ) മൂന്നുവര്‍ഷം സെക്യൂരിറ്റി അപ്‌ഡേറ്റും ലാവ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഡിസ്‌പ്ലേയില്‍ തന്നെയാണ്. ഫേസ് അണ്‍ലോക്ക് സൗകര്യവുമുണ്ട്.
50 എം.പി ക്യാമറ
നാല് ക്യാമറകള്‍ സംയോജിക്കുന്നതാണ് പിന്നിലെ ക്യാമറ യൂണിറ്റ്. എഫ്/1.88 അപ്പെര്‍ചറോട് കൂടിയ 50 എം.പിയാണ് പ്രധാന ക്യാമറ. ഒപ്പം എട്ട് എം.പി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, രണ്ട് എം.പിയുടെ വീതം ഡെപ്ത്ത്, മാക്രോ സെന്‍സര്‍ ക്യാമറകളുമുണ്ട്. 16 എം.പിയാണ് സെല്‍ഫി ക്യാമറ.
അതിവേഗ ചാര്‍ജിംഗ്
4700 എം.എ.എച്ച് ബാറ്ററിയാണ് ലാവ അഗ്നി 2 5ജിക്കുള്ളത്. 66 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവുമുണ്ട്. 16 മിനിട്ട് കൊണ്ട് 50 ശതമാനം ചാര്‍ജ് ചെയ്യാമെന്ന് ലാവ അവകാശപ്പെടുന്നു. ഫുള്‍ചാര്‍ജ് ചെയ്യാന്‍ 43 മിനിട്ട് മതി. ടൈപ്പ് സിയാണ് ചാര്‍ജര്‍/യു.എസ്.ബി. ഫോണിന് വില 21,999 രൂപ.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it