Begin typing your search above and press return to search.
ലാവയുടെ ബ്ലേസ് 2 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍
സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണരംഗത്തെ പ്രമുഖ ഇന്ത്യന്‍ കമ്പനിയാണ് ലാവ. ചൈനീസ് കമ്പനികളുടെയും സാംസംഗിന്റെയും അപ്രമാദിത്വമുള്ള ഇന്ത്യയില്‍ കുറഞ്ഞവിലയില്‍ ആകര്‍ഷക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ലാവ അവതരിപ്പിക്കുന്ന പുത്തന്‍ സ്മാര്‍ട്ട്‌ഫോണാണ് ബ്ലേസ് 2.
90 ഹെട്‌സ് റീഫ്രഷ് റേറ്റോട് കൂടിയ 6.5 ഇഞ്ച് പഞ്ച് ഹോള്‍, എച്ച്.ഡി പ്ലസ് ഐ.പി.എസ് ഡിസ്‌പ്ലേയാണുള്ളത്. 2.5ഡി കര്‍വ്ഡ് സ്‌ക്രീനാണിത്. ആന്‍ഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിംഗ് സംവിധാനം. യൂണിസോക് ടി616 ഒക്ടാ-കോര്‍ പ്രൊസസര്‍ ഫോണിന്റെ മികവുകളിലൊന്നാണ്. ഡ്യുവല്‍ നാനോ സിം സൗകര്യമാണുള്ളത്. രണ്ടും 4ജിയാണ്.
ക്യാമറപ്പെരുമ
പിന്നില്‍ 13 എം.പി, രണ്ട് എം.പി എന്നിവ ചേരുന്നതാണ് ക്യാമറ വിഭാഗം. ഒപ്പം ഫ്‌ളാഷുമുണ്ട്. സ്‌ക്രീന്‍ ഫ്‌ളാഷോട് കൂടിയതാണ് സെല്‍ഫി ക്യാമറ. സ്ലോ മോഷന്‍, ടൈം ലാപ്‌സ്, മോഷന്‍ ഫോട്ടോ, ഇന്റലിജന്റ് സ്‌കാനിംഗ്, എ.ഐ., പ്രൊ, പനോരമ, പോര്‍ട്രെയിറ്റ് തുടങ്ങിയ ഫീച്ചറുകളുള്ളതാണ് ക്യാമറ.
മെമ്മറിയും ബാറ്ററിയും
6ജിബിയാണ് റാം. ഒപ്പം 5 ജിബി വിര്‍ച്വല്‍ റാമും വാഗ്ദാനം ചെയ്യുന്നു. ഇന്റേണല്‍ മെമ്മറി 128 ജിബി. 18 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജറോട് കൂടിയതാണ് 5,000 എം.എ.എച്ച് ബാറ്ററി. ടൈപ്പ് സി ആണ് ചാര്‍ജിംഗ്/യു.എസ്.ബി കേബിള്‍. ഫേസ് അണ്‍ലോക്ക്, വലതുവശത്ത് ഫിംഗര്‍പ്രിന്റ് ലോക്ക് എന്നീ സുരക്ഷാഫീച്ചറുകളുണ്ട്.
ലാവ ബ്ലേസ് 2ന്റെ ഔദ്യോഗിക വില്‍പനയാരംഭം ഏപ്രില്‍ 18 മുതലാണ്. ഗ്ലാസ് ബ്ലാക്ക്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഓറഞ്ച് നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. 10,999 രൂപയാണ് വില.
Next Story
Videos