Lenovo T1; വെറും കണ്ണടയല്ല, OLED സ്‌ക്രീന്‍ ആണ്

Glasses T1 എന്ന പേരില്‍ പുതിയ സ്മാര്‍ട്ട് ഗ്ലാസ് അവതരിപ്പിച്ച് ലെനോവോ. രണ്ട് മൈക്രോ OLED ഡിസ്‌പ്ലെയുമായി എത്തുന്ന ഗ്ലാസെസ് ടി1 ഈ വര്‍ഷം അവസാനത്തോടെ ചൈനയില്‍ വില്‍പ്പന ആരംഭിക്കും. 2023ല്‍ ആയിരിക്കും ഗ്ലാസ് ആഗോളവിപണിയില്‍ എത്തുക.

ഗ്ലാസെസ് ടി1 ഇന്ത്യയില്‍ എന്ന് അവതരിപ്പിക്കുമെന്ന് ലെനോവ വ്യക്തമാക്കിയിട്ടില്ല. ചൈനീസ് വിപണിയില്‍ എത്തുമ്പോള്‍ ആയിരിക്കും ഡിവൈസിന്റെ വില ലെനോവ പ്രഖ്യാപിക്കുക. ലെനോവയുടെ ThinkReality A3 സ്മാര്‍ട്ട് ഗ്ലാസിന് 1499.99 യുഎസ് ഡോളറാണ് വില.

Lenovo Glasses T1 സവിശേഷതകള്‍

1080x 1920 പിക്‌സല്‍ റെസല്യൂഷനിലുള്ള രണ്ട് OLED ഡിസ്‌പ്ലെകളാണ് ഗ്ലാസിന് നല്‍കിയിരിക്കുന്നത്. 60 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. TUV Rheinland Low Blue Light, TUV Flicker Reduced സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ളവയാണ് ഗ്ലാസിന്റെ ഡിസ്‌പ്ലെകള്‍.

സ്പീക്കറുകളും ഗ്ലാസില്‍ ലെനോവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ്. ഐഒഎസ്, വിന്‍ഡോസ് ഡിവൈസുകളുമായി ഗ്ലാസ് കണക്ട് ചെയ്യാം. ഇതിനായി യുഎസ്ബി ടൈപ്-സി പോര്‍ട്ടും നല്‍കിയിട്ടുണ്ട്. മോട്ടോറോള ഫോണുകള്‍ക്കായുള്ള റെഡി ഫോര്‍ സപ്പോര്‍ ഫീച്ചറുമായാണ് ഡിവൈസ് എത്തുന്നത്.

ഇഷ്ടാനുസരണം ക്രമീകരിക്കാവുന്ന മൂന്ന് Nose Pads,Temple Arms എന്നിവയും ഗ്ലാസിന് നല്‍കിയിട്ടുണ്ട്. കംപ്യൂട്ടറുമായോ സ്മാര്‍ട്ട്‌ഫോണുമായോ കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന ഒരു സെക്കന്ററി സ്‌ക്രീന്‍ ആയാണ് Glasses T1 ലെനോവോ അവതരിപ്പിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it