സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും പ്രാദേശികമായി നിര്‍മിക്കാനൊരുങ്ങി ലെനോവ

ഡിമാന്റ് വര്‍ധിച്ചതോടെ ഇന്ത്യയിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ടെക്ക് വമ്പന്മാരായ ലെനോവ. സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും കംപ്യൂട്ടറും അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മിച്ച് വിപണിയിലെത്തിക്കാനാണ് ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ലെനോവ ലക്ഷ്യമിടുന്നത്. പുതുതായി നിക്ഷേപം നടത്തുമോ എന്ന കാര്യം കമ്പനി വ്യക്തമാക്കിയില്ലെങ്കിലും ഇന്ത്യയിലെ വില്‍പ്പന വിപുലമാക്കുകയാണ് ലക്ഷ്യം.

പ്രാദേശിക ഉല്‍പ്പാദനത്തിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ വിംഗ്ടെക് ടെക്‌നോളജിയുമായി സഹകരിച്ച് ടാബ്ലെറ്റുകളുടെ നിര്‍മാണം ലെനോവ ആരംഭിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ മൂന്നാമത്തെ പിസി നിര്‍മ്മാണ പ്ലാന്റും ഉല്‍പ്പാദനത്തിനായി വികസിപ്പിച്ചു. കൂടാതെ, ലെനോവോ ഗ്രൂപ്പ് കമ്പനിയുടെ കീഴില്‍ മോട്ടറോള സ്മാര്‍ട്ട്ഫോണുകള്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഡിക്സണ്‍ ടെക്‌നോളജിയുമായി സഹകരിച്ച് പ്രാദേശികമായി നിര്‍മിക്കുന്നതായും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
'ഈ സംരംഭങ്ങള്‍ 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിനോടുള്ള ലെനോവോയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു. ലെനോവോയുടെ ആഗോള നിര്‍മ്മാണ, വിതരണ ശൃംഖല തന്ത്രത്തിന്റെ ഭാഗമായ അര്‍ജന്റീന, ബ്രസീല്‍, ചൈന, ജര്‍മ്മനി, ഹംഗറി, ഇന്ത്യ, ജപ്പാന്‍, മെക്‌സിക്കോ, യുഎസ് എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 30-ലധികം ഉല്‍പ്പാദന കേന്ദ്രങ്ങളില്‍നിന്നായി 180 വിപണികളില്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു' കമ്പനി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it