Begin typing your search above and press return to search.
Tab K10; പുതിയ ടാബ് ലെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ലെനോവോ
ലെനോവോ ടാബ് കെ10 ഇന്ത്യന്‍ വിപണിയില്‍ എത്തി. വൈഫൈ ഒണ്‍ലി, 4G LTE എന്നിങ്ങനെ രണ്ട് മോഡലുകളില്‍ ടാബ് കെ10 ലഭിക്കും.
3 ജിബി റാം + ജിബി സ്‌റ്റോറേജ് വൈഫൈ ഒണ്‍ലി മോഡലിന് 13,999 രൂപയും 4G മോഡലിന് 15999 രൂപയും ആണ് വില. 4ജിബി + 64 ജിബി വൈഫൈ ഒണ്‍ലിക്ക് 15999 രൂപയും 4ജിക്ക് 16999 രൂപയും ആണ്. 4 ജിബി + 128 ജിബി വേരിയന്റിന്റെ വില ലെനോവ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Lenovo Tab K10 സവിശേഷതകള്‍
- ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് ലെനോവോ കെ10 എത്തുന്നത്. 10.3 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി TDDI ഡിസ്‌പ്ലെയാണ് ടാബിന് നല്‍കിയിരിക്കുന്നത്. 400 nits ആണ് ഉയര്‍ന്ന റിഫ്രഷ് റേറ്റ്. ലെനോവോ ആക്ടീവ് പെന്‍ സപ്പോര്‍ട്ടും ലഭിക്കും.
- മീഡിയാടെക്കിന്റെ ഒക്ടാകോര്‍ ഹീലിയോ P22T SoC പ്രൊസസര്‍ ആണ് ടാബിന്റെ കരുത്ത്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 TB വരെ മെമ്മറി വര്‍ധിപ്പിക്കാം. എട്ട് എംപിയുടേതാണ് പിന്‍ ക്യാമറ. 5 എംപിയുടെ സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. ഫേസ് ആണ്‍ലോക്ക് ഫീച്ചറും ടാബില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 10w ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടോട് കൂടിയ 7500 എംഎഎച്ചിന്റെ ബാറ്ററിയാണ് ടാബിന്. 460 ഗ്രാമാണ് ഭാരം.
Next Story
Videos