ട്വിറ്ററിന്റെ കൂട്ടില്‍ കിളി തിരിച്ചെത്തി

പക്ഷിയുടെ ലോഗോയ്ക്ക് പകരം ഒരു നായയുടെ ലോഗോയാണ് മസ്‌ക് ട്വിറ്ററിന് നല്‍കിയത്
elon musk hints at paying less for twitter than his 44 billion offer report
Published on

ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ലോഗോയായ പക്ഷിയെ ഒഴിവാക്കി മൂന്നുദിവസം മുമ്പ് പുതിയ ലോഗോ അവതരിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ട്വിറ്ററിന്റെ പക്ഷിയുടെ ലോഗോയ്ക്ക് പകരം ഒരു നായയുടെ ലോഗോയാണ് മസ്‌ക് ട്വിറ്ററിന് അന്ന് നല്‍കിയത്. ട്രോള്‍ ചിത്രമായ 'ഡോഷ്' ആയിരുന്നു അത്. ഷിബ ഇനു ഇനത്തില്‍പെട്ട ജാപ്പനീസ് നായയുടെ മുഖമാണ് ഡോഷ് എന്ന പേരില്‍ ട്രോളുകളിലുള്ളത്. ട്വിറ്ററിന്റെ വെബില്‍ മാത്രമായിരുന്നു ഈ മാറ്റം. 

ഡോഷ്

ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികളെ പരിഹസിക്കാന്‍ 2013 ല്‍ ഈ ചിത്രം ലോഗോയാക്കി പുറത്തിറങ്ങിയ ഡോഷ്‌കോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സിയില്‍ നിന്നാണ് ഡോഷ് എന്ന ട്രോള്‍ ഉണ്ടായത്. ഡോഷ്‌കോയിനെ ഇലോണ്‍ മസ്‌ക് അന്ന് പിന്തുണച്ചിരുന്നു. ട്വിറ്ററിന്റെ ലോഗോയില്‍ ഡോഷ് വന്നതിന് പിന്നാലെ ഡോഷ്‌കോയിന്റെ വില മൂന്നുദിവസം മുമ്പ് കുതിച്ചുയര്‍ന്നിരുന്നു.

വാഗ്ദാനം ചെയ്തത് പോലെ

ഒരു ട്വിറ്റര്‍ ഉപയോക്താവുമായി നടത്തിയ സംഭാഷണം പങ്കുവെച്ചുകൊണ്ടാണ് ഏപ്രില്‍ നാലിന് മസ്‌ക് നായയുടെ ലോഗോ അവതരിപ്പിച്ചത്. 'വാഗ്ദാനം ചെയ്തത് പോലെ' എന്ന അടിക്കുറിപ്പോടെ ഈ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തിരുന്നു. ട്വിറ്റര്‍ ലോഗോ മാറ്റി പകരം ഡോഷിന്റെ ചിത്രം ലോഗോ ആക്കിക്കൂടെ എന്ന് അയാള്‍ ചോദിച്ചിരുന്നു. അങ്ങനെ ചെയ്യുമെന്ന് മസ്‌ക് ഉറപ്പും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നുദിവസം മുമ്പ് ലോഗോയില്‍ മാറ്റം വരുത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com