M2 ചിപ്‌സെറ്റില്‍ മാക്ബുക് എയറും പ്രോയും എത്തി, വിലയും സവിശേഷതകളും അറിയാം

വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ( WWDC 2022 ) എം2 ചിപ്പ്‌സെറ്റില്‍ എത്തുന്ന മാക്ബുക് എയര്‍ (Macbook Air 2022), മാക്ക് ബുക്ക് പ്രോ (Macbook Pro 2022) എന്നീ മോഡലുകള്‍ അവതരിപ്പിച്ച് ആപ്പിള്‍. എം2 ചിപ്പ്‌സെറ്റില്‍ എത്തുന്ന ആദ്യ ആപ്പിള്‍ കംപ്യുട്ടറുകളാണ് ഇവ. 2020 നവംബറിന് ശേഷം ആദ്യമായാണ് മാക്ക്ബുക്ക് എയറിന്റെ പുതിയ പതിപ്പ് എത്തുന്നത്.

Apple MacBook Air (2022), MacBook Pro (2022) സവിശേഷതകള്‍

  • ഇരു മോഡലുകളുടെയും വില്‍പ്പന അടുത്തമാസം മുതലാണ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. മാക്ബുക് എയര്‍ 1,19,900 രൂപ മുതലും മാക്ബുക് പ്രോ 1,29,900 മുതലും ലഭ്യമാവും. വിദ്യാര്‍ത്ഥികള്‍ക്ക് പതിവുപോലെ പ്രത്യേക ഇളവ് ലഭിക്കും.
  • 13.6 ഇഞ്ച് ലിക്വിഡ് റെറ്റ്‌ന ഡിസ്‌പ്ലെയിലാണ് മാക്ബുക് എയര്‍ എത്തുന്നത്. 2020 മോഡലിലെ 720pയില്‍ നിന്ന് ക്യാമറ 1080pയിലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. രണ്ട് ടൈപ് സി പോര്‍ട്ടുകളും 3.5എംഎം ഓഡിയോ ജാക്കും മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

24 ജിബി യൂണിഫൈഡ് മെമ്മറിയും 2 ജിബി വരെ SSD സ്റ്റോറേജുമുള്ള ഓപ്ഷനുകള്‍ വരെ തെരഞ്ഞെടുക്കാം. നേരത്തെ എം1 ചിപ്പ്‌സെറ്റില്‍ ഇറങ്ങിയ മോഡലിനെക്കാള്‍ 1.4 ഇരട്ടി വേഗത പുതിയ മാക്ബുക് എയറിനുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. 18 മണിക്കൂര്‍വരെ ബാറ്ററി ചര്‍ജ് നീണ്ടുനില്‍ക്കും.



13 ഇഞ്ചിന്റെ ഡിസ്‌പ്ലെയാണ് മാക്ബുക് പ്രോയ്ക്ക് നല്‍കിയിരിക്കുന്നത്. 20 മണിക്കൂര്‍വരെ ബാറ്ററി ലൈഫ് ലഭിക്കും. ടച്ച് ഐഡിക്ക് പുറമെ ടച്ച് ബാറും പുതിയ പ്രോയില്‍ ആപ്പിള്‍ നല്‍കിയിട്ടുണ്ട്. മറ്റ് സവിശേഷതകള്‍ മാക്ബുക് എയറിന് സമാനമാണ്. വാച്ച്ഒഎസ് 9ഉം WWDC 2022ല്‍ ആപ്പിള്‍ പുറത്തിറക്കി. ആപ്പിള്‍ വാച്ച് സീരീസ് 4 മുതല്‍ സൗജന്യ അപ്‌ഡേറ്റ് ലഭിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it