അടിമുടി മാറ്റം; പുത്തന്‍ ലോഗോയില്‍ സ്‌കോര്‍പിയോ എന്‍, വില 11.9 ലക്ഷം മുതല്‍
മഹീന്ദ്ര& മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡല്‍ സ്‌കോര്‍പിയോ എന്‍ (Mahindra Scorpio N) വിപണിയില്‍ അവതരിപ്പിച്ചു. 11.9 ലക്ഷം രൂപ മുതലാണ് സ്‌കോര്‍പിയോയുടെ വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന മോഡലിന് 19.49 ലക്ഷം രൂപയാണ് വില. മാനുവല്‍ വേരിയന്റിന്റെ മാത്രം വിലയാണ് ഇത്.
ആദ്യം ബുക്ക് ചെയ്യുന്ന 25000 പേര്‍ക്കാണ് ഈ വിലയില്‍ സ്‌കോര്‍പിയോ എന്‍ സ്വന്തമാക്കാന്‍ സാധിക്കുക. ഓട്ടോമാറ്റിക്, 4x4 വേരിയന്റുകളുടെ വില ജൂലൈ 21ന് പ്രഖ്യാപിക്കും. ജൂണ്‍ 30 മുതല്‍ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കും. മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ പെട്രോള്‍/ഡീസല്‍ എഞ്ചിനുകള്‍ ലഭിക്കും.
അതേസമയം 4x4 വേരിയന്റ് ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് ലഭിക്കുക. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് പുതിയ സ്‌കോര്‍പിയോയ്ക്ക് നല്‍കിയിരിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 203 എച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും നല്‍കും.
ഡീസല്‍ എഞ്ചിന്‍ രണ്ട് വകഭേദങ്ങളിലാണ് എത്തുന്നത്. 132 എച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും 175 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ആണ് ഈ വകഭേദങ്ങള്‍.
നിലവിലുള്ള സ്‌കോര്‍പിയോ പിന്‍വലിക്കാതെയാണ് സ്‌കോര്‍പിയോ എന്‍ മഹീന്ദ്ര അവതരിപ്പിക്കുന്നത്. എക്‌സ്‌യുവി 700ന് ശേഷം മഹീന്ദ്രയുടെ പുതിയ ലോഗോയില്‍ എത്തുന്ന രണ്ടാമത്തെ മോഡല്‍ കൂടിയാണ് സ്‌കോര്‍പിയോ എന്‍.
മൂന്ന് ഫേസ് ലിഫ്റ്റ് മോഡലുകള്‍ക്ക് ശേഷമാണ് പൂര്‍ണമായും പുതിയ ഡിസൈന്‍ സ്‌കോര്‍പിയോക്ക് കമ്പനി നല്‍കിയത്. 2002ല്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ സ്‌കോര്‍പിയോ, അന്താരാഷ്ട്ര വിപണിയില്‍ മഹീന്ദ്ര അവതരിപ്പിച്ച ആദ്യ എസ്‌യുവി കൂടിയാണ്.