ഡാറ്റ ചോര്‍ത്തുന്ന എക്‌സ്റ്റഷനുകള്‍ വ്യാപകം, അടിയന്തര മുന്നറിയിപ്പുമായി ഗൂഗ്ള്‍ ക്രോം; ഈ ഇത്തിള്‍ കണ്ണികളെ മുറിച്ചു മാറ്റേണ്ട വിധം ഇങ്ങനെ

ഔദ്യോഗിക ക്രോം വെബ് സ്റ്റോറിൽ നിന്ന് ഗൂഗ്ള്‍ ഇതിനകം തന്നെ എക്സ്റ്റൻഷനുകൾ നീക്കം ചെയ്തിട്ടുണ്ട്
google serach box
canva
Published on

ഗൂഗ്ൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്. ബ്രൗസർ എക്സ്റ്റൻഷനുകള്‍ ഉപയോക്താക്കളുടെ വെബ് പ്രവർത്തനം ട്രാക്ക് ചെയ്ത് വ്യക്തിഗത ഡാറ്റ അപകടത്തിലാക്കുന്നതായാണ് കണ്ടെത്തിയത്. കോയി സെക്യൂരിറ്റിയിലെ (Koi Security) ഗവേഷകർ വെബ് പ്രവർത്തനം ട്രാക്ക് ചെയ്യുന്ന 18 വ്യത്യസ്ത ബ്രൗസർ എക്സ്റ്റൻഷനുകളാണ് കണ്ടെത്തിയത്.

എക്സ്റ്റൻഷനുകള്‍ ഏതൊക്കെ?

ഇമോജി കീബോർഡുകൾ, വീഡിയോ സ്പീഡ് കൺട്രോളുകൾ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, വോളിയം ബൂസ്റ്ററുകൾ, ഡിസ്‌കോർഡിനും ടിക് ടോക്കിനുമുള്ള വി.പി.എന്‍ സേവനങ്ങൾ, യുട്യൂബ് (YouTube) അൺബ്ലോക്കറുകൾ, ഡാർക്ക് തീമുകൾ തുടങ്ങിയ സേവനങ്ങള്‍ക്കുളള എക്സ്റ്റൻഷനുകളിലാണ് അപകടം കണ്ടെത്തിയിരിക്കുന്നത്. നിരുപദ്രവകരമെന്ന് തോന്നുന്ന ഈ ആഡ്-ഓണുകൾ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ബ്രൗസിംഗ് പ്രവർത്തനം രഹസ്യമായി നിരീക്ഷിക്കുകയും ഡാറ്റകള്‍ ബാഹ്യ സെർവറുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.

ഔദ്യോഗിക ക്രോം വെബ് സ്റ്റോറിൽ നിന്ന് ഗൂഗ്ള്‍ (Google) ഇതിനകം തന്നെ എക്സ്റ്റൻഷനുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇവയിൽ ഏതെങ്കിലും ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉപയോക്താക്കള്‍ അവ സ്വമേധയാ ഒഴിവാക്കേണ്ടതാണ്.

നീക്കം ചെയ്യുന്നതെങ്ങനെ?

നിങ്ങളുടെ ഡാറ്റ സുരക്ഷിതമാക്കാൻ, ബ്രൗസറിന്റെ ക്രമീകരണങ്ങൾ (settings) തുറന്ന് പ്രധാന മെനുവിലോ More tools എന്നതിലോ എക്സ്റ്റൻഷന്‍സ് (Extensions) എന്നത് തിരയുക. ഇതില്‍ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയാത്തതോ ഉപയോഗിക്കാത്തതോ ആയ ആഡ്-ഓണുകൾ നീക്കം ചെയ്യുക.

ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ഡൗൺലോഡ് ചെയ്യുമ്പോൾ മിക്ക ബ്രൗസർ ആഡ്-ഓണുകളും സുരക്ഷിതമാണ്. എന്നാല്‍ മൂന്നാം കക്ഷി വെബ്‌സൈറ്റുകളിൽ പ്രചരിക്കുന്നവ വളരെ ശ്രദ്ധയോടെ മാത്രമാണ് ഉപയോഗിക്കേണ്ടത്. സൈബർ കുറ്റവാളികൾ എപ്പോഴും ഡാറ്റകള്‍ കവര്‍ന്നെടുക്കാന്‍ പുതിയ വഴികൾ കണ്ടെത്തുന്നതിനാല്‍ ഉപയോക്താക്കള്‍ സൂക്ഷ്മത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

Malicious Chrome extensions are stealing user data; urgent security alert for browser users.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com