വാട്‌സാപ്പ് 'ചാനല്‍' ഫീച്ചറുമായി നിരവധി സെലിബ്രിറ്റികള്‍; പുതിയ അപ്‌ഡേറ്റിന് ഗംഭീര സ്വീകരണം

നിലവില്‍ ഇന്ത്യ അടക്കം 150ല്‍ അധികം രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്
Image courtesy: whatsapp
Image courtesy: whatsapp
Published on

വാട്‌സാപ്പിന്റെ പുത്തന്‍ ഫീച്ചറിന് ആദ്യദിനത്തില്‍ തന്നെ ലഭിച്ചത് വന്‍ സ്വീകരണം. സെലിബ്രിറ്റികളായ മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കം നിരവധി പേര്‍ വാട്‌സാപ്പ് ചാനലിന് തുടക്കമിട്ടു. ടെലഗ്രാമിലെ ചാനലുകള്‍ക്ക് സമാനമായി മെറ്റ ഇന്നലെ ഇന്ത്യയില്‍ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വാട്‌സാപ്പ് 'ചാനല്‍'. വാട്‌സാപ്പിലൂടെ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ അവരുടെ സബ്‌സ്‌ക്രൈബേഴ്‌സിനോട് വാര്‍ത്തകളും വിശേഷങ്ങളും പങ്കുവയ്ക്കാനുള്ള ബ്രോഡ്കാസ്റ്റ് സംവിധാനമാണ് വാട്‌സാപ്പ് 'ചാനല്‍'.

വണ്‍വേ ബ്രോഡ്കാസ്റ്റ് സംവിധാനം

വാട്‌സാപ്പ് ചാനല്‍ ഇന്‍വിറ്റേഷന്‍ ലിങ്കിലൂടെ ഉപയോക്താക്കള്‍ക്ക് ഒരു ചാനലിലേക്ക് പ്രവേശിക്കാനാകും. കൂടാതെ ഉപയോക്താക്കള്‍ക്ക് അവരുടെ താത്പര്യത്തിനനുസരിച്ച് ചാനലുകള്‍ തിരഞ്ഞ് കണ്ടുപിടിക്കാനും സാധിക്കും. വാട്‌സാപ്പ് അപ്ഡേറ്റ്സ് എന്ന പുതിയ ടാബിലാണ് വാട്‌സാപ്പ് ചാനല്‍ കാണാനാകുക.

അഡ്മിന് മാത്രം മെസേജ് അയക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ ചാനലുകള്‍ പ്രവര്‍ത്തിക്കുക. ഇതൊരു വണ്‍വേ ബ്രോഡ്കാസ്റ്റ് സംവിധാനമായതിനാല്‍ ഉപയോക്താക്കള്‍ക്ക് തിരികെ സന്ദേശമയക്കാന്‍ കഴിയില്ല. എന്നാല്‍ ഇവര്‍ക്ക് എഴുത്തും ചിത്രങ്ങളും സ്റ്റിക്കറുകളും ഷെയര്‍ ചെയ്യാനാകും. അതായത് ഇന്‍സ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റ് ചാനലുകള്‍ക്ക് സമാനമായ രീതി.

ചാനലുകള്‍ പിന്തുടരുന്നവര്‍ക്ക് മറ്റുള്ള ഫോളോവേഴ്സിന്റെ ഫോണ്‍ നമ്പറോ, പ്രൊഫൈല്‍ ഫോട്ടോയോ കാണാന്‍ സാധിക്കില്ല. എന്നാല്‍ അഡ്മിന് ഫോളോവേഴ്‌സിന്റെ പ്രൊഫൈല്‍ കാണാന്‍ സാധിക്കും. ഇതില്‍ അഡ്മിന് തന്റെ പോസ്റ്റുകള്‍ 30 ദിവസം വരെ എഡിറ്റ് ചെയ്യാന്‍ സാധിക്കും. അതുപോലെ അഡ്മിന് ചാനലിലെ കണ്ടന്റുകളുടെ ലിങ്കുകള്‍ ഗ്രൂപ്പുകളിലും ചാറ്റുകളിലും പങ്കുവെക്കാന്‍ സാധിക്കും. 2023 ജൂണിലാണ് പരീക്ഷണാര്‍ത്ഥം ഈ ഫീച്ചര്‍ വാട്‌സാപ്പ് ആദ്യമായി അവതരിപ്പിച്ചത്. നിലവില്‍ ഇന്ത്യ അടക്കം 150ല്‍ അധികം രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com