പിരിച്ചുവിടലുകള്‍ക്കിടയില്‍ ബോണസ്; വെട്ടിലായി മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

മെറ്റയില്‍ നിന്നും ആഗോളതലത്തില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ തുടരുമ്പോള്‍ കമ്പനി എക്‌സിക്യൂട്ടീവുകളില്‍ പലര്‍ക്കുമായി 32.74 കോടി രൂപ ബോണസ് നല്‍കിയതായും വിവരം പുറത്തയതിനെ തുടര്‍ന്ന് വെട്ടിലായിക്കുകയാണ് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗെന്നും ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ബോണസ് വിവാദം

കഴിഞ്ഞ വര്‍ഷം അവസാനം 11,000 തൊഴിലാളികളെ പിരിച്ചുവിട്ടതിന് ശേഷം വരും മാസങ്ങളില്‍ 10,000 ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇതിനിടയിലാണ് ബോണസ് വിവാദം. സി.എഫ്.ഒ സൂസന്‍ ലി (4.71 കോടി രൂപ), സി.പി.ഒ ക്രിസ്റ്റഫര്‍ കോക്്‌സ് (7.70 കോടി രൂപ), സി.ഒ.ഒ ജാവിയര്‍ ഒലിവന്‍ (6.44 കോടി രൂപ), സി.ടി.ഒ ആന്‍ഡ്രൂ ബോസ്വര്‍ത്ത് (5.85 കോടി രൂപ), സ്ട്രാറ്റജി ഓഫീസര്‍ ഡേവിഡ് വെനര്‍ (5.83 കോടി രൂപ), മുന്‍ സി.ഒ.ഒ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് (2.44 കോടി രൂപ) എന്നിവര്‍ക്കാണ് ബോണസ് നല്‍കിയത്.

വ്യക്തിഗത പ്രകടനത്തെ അടിസ്ഥാനമാക്കി

ബോണസ് നല്‍കിയതില്‍ പ്രതിഷേധമറിയിച്ചുള്ള ജീവനക്കരുടെ ചോദ്യങ്ങളില്‍ വ്യക്തിഗത പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ബോണസുകള്‍ എന്ന് കമ്പനി വ്യക്തമാക്കി. മാത്രമല്ല ചില എക്‌സിക്യൂട്ടീവുകള്‍ പുതിയ സ്ഥാനങ്ങളിലേക്ക് പ്രവേശിക്കുകയും കൂടുതല്‍ ജോലികള്‍ ഏറ്റെടുക്കുകയും ചെയ്തതുകൊണ്ടാണ് ഈ തീരുമാനമെന്നും ബോണസ് നല്‍കിയത് ന്യായീകരിച്ച് സക്കര്‍ബര്‍ഗ് പറഞ്ഞു. മെറ്റ മാത്രമല്ല പിരിച്ചുവിടലികള്‍ക്കിടയില്‍ ബോണസുകള്‍ നല്‍കിയ കമ്പനികളില്‍ ആല്‍ഫബെറ്റും 2022 ല്‍ ഇടം നേടിയിരുന്നു.


Related Articles
Next Story
Videos
Share it