25% കുറവ് ടോക്കണുകൾ; മെറ്റയുടെ 'മ്യൂസ് സ്പാർക്ക് 1.3 എത്തി, ഓപ്പണ്‍എഐ-ആന്ത്രോപിക്ക് പോരാട്ടം കടുക്കും

വ്യക്തമല്ലാത്ത നിർദ്ദേശങ്ങളിൽ ഉപയോക്താക്കളോട് നേരിട്ട് സംശയനിവാരണം നടത്താനും, വീണ്ടും മാറ്റാന്‍ സാധിക്കാത്ത വലിയ ജോലികള്‍ക്ക് മുൻപായി സ്ഥിരീകരണം തേടാനുമുള്ള മികച്ച സുരക്ഷാ ഫീച്ചറുകൾ ഇതിലുണ്ട്
meta ai
Image courtesy: Canva
Published on

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ആഗോള മത്സരത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിക്കൊണ്ട് മെറ്റ തങ്ങളുടെ ഏറ്റവും പുതിയതും അത്യാധുനികവുമായ 'മ്യൂസ് സ്പാർക്ക് 1.3' (Muse Spark 1.3) എഐ മോഡൽ പുറത്തിറക്കി. ഓപ്പണ്‍എഐ (OpenAI), ആന്ത്രോപിക് (Anthropic) തുടങ്ങിയ മുൻനിര കമ്പനികളുടെ എഐ സംവിധാനങ്ങളോട് നേരിട്ട് മത്സരിക്കാൻ പോന്നതാണ് ഈ പുതിയ പതിപ്പ്.

നിലവിലുള്ള പ്രമുഖ ചൈനീസ് എഐ മോഡലുകളെക്കാളും ഇത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതായും കമ്പനി അവകാശപ്പെടുന്നു. ചില പ്രത്യേക കോഡിങ് വെല്ലുവിളികളിൽ ഓപ്പൺഎഐയുടെ ജിപിടി-5.6 സോളിനെക്കാൾ (GPT-5.6 Sol) മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ മ്യൂസ് സ്പാർക്ക് 1.3-ന് സാധിക്കുമെന്ന് മെറ്റയുടെ ചീഫ് എഐ ഓഫീസർ അലക്സാണ്ടർ വാങ് ബ്ലൂംബെർഗിനോട് പറഞ്ഞു

പ്രത്യേകതകള്‍

മുൻ പതിപ്പായ 1.2-നേക്കാൾ മികച്ച കോഡിങ്, ടാസ്ക് ഓട്ടോമേഷൻ, സങ്കീർണമായ നിർദ്ദേശങ്ങൾ വിശകലനം ചെയ്യൽ എന്നിവ ഈ പതിപ്പിന്റെ പ്രത്യേകതയാണ്. മുൻ മോഡലിനെ അപേക്ഷിച്ച് 25 ശതമാനം കുറവ് ടോക്കണുകൾ മാത്രമേ ഇതിന് ആവശ്യമുള്ളൂ എന്നത് ഇതിന്റെ പ്രവർത്തനക്ഷമത വലിയ തോതിൽ വർദ്ധിപ്പിക്കുന്നു.

ഒരേ സമയം ഒന്നിലധികം വർക്ക്ഫ്ലോകൾ പ്രത്യേക സെഷനുകൾ ഇല്ലാതെ തന്നെ കൈകാര്യം ചെയ്യാനും, വിവരങ്ങൾ വിവിധ ജോലികൾക്കിടയിൽ നിലനിർത്താനുമുള്ള ശേഷി ഇതിനുണ്ട്. വ്യക്തമല്ലാത്ത നിർദ്ദേശങ്ങളിൽ ഉപയോക്താക്കളോട് നേരിട്ട് സംശയനിവാരണം നടത്താനും, വീണ്ടും മാറ്റാന്‍ സാധിക്കാത്ത വലിയ ജോലികള്‍ക്ക് മുൻപായി സ്ഥിരീകരണം തേടാനുമുള്ള മികച്ച സുരക്ഷാ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ ഡെവലപ്പർമാർക്ക് മെറ്റാ എപിഐ (Meta API) വഴി ഈ മോഡൽ ലഭ്യമാണ്. വൈകാതെ തന്നെ ഇത് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, മെറ്റാ എഐ എന്നീ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. ഇതിന്റെ ഉപയോഗത്തിന് മുൻ പതിപ്പിന്റെ അതേ നിരക്ക് തന്നെയാണ് ഡെവലപ്പർമാരിൽ നിന്നും ഈടാക്കുന്നത്. ഇതോടൊപ്പം തന്നെ വലിയൊരു എഐ മോഡലായ 'വാട്ടർമെലൺ' (Watermelon) എന്ന കോഡ് നാമത്തിലുള്ള പ്രോജക്റ്റും മെറ്റയുടെ അണിയറയിൽ പുരോഗമിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com