ടീംസില്‍ ചാറ്റ്ജിപിടി സേവനം അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് ടീംസില്‍ ചാറ്റ്ജിപിടി സേവനം അവതരിപ്പിച്ചു. വീഡിയോ കോളിംഗ്, ഇ-മെയില്‍, ചാറ്റിംഗ്, ഫയല്‍ ഷെയറിംഗ് തുടങ്ങിയ സേവനങ്ങൾ നൽകുന്ന മൈക്രോസോഫ്റ്റിന്റെ ആപ്ലിക്കേഷന്‍ ആണ് ടീംസ്. ചാറ്റ്ജിപിടി എത്തിയതോടെ മീറ്റിംഗുകള്‍സ ഇമെയില്‍ തുടങ്ങിയവയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Read More: എന്താണ് ChatGPT ? നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇവിടെയുണ്ട്

പ്രീമിയം വേര്‍ഷനില്‍ മാത്രമാവും ചാറ്റ്ജിപിടി സേവനം ലഭിക്കുക. ഓപ്പണ്‍എഐ വികസിപ്പിച്ച എഐ ചാറ്റ്‌ബോട്ട് ആണ് ചാറ്റ്ജിപിടി. ഓപ്പണ്‍എഐയില്‍ 1000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് അടുത്തിടെ മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. നേരത്തെ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം മൈക്രോസോഫ്റ്റ് കമ്പനിയില്‍ നടത്തിയിരുന്നു.

മത്സരം ഗൂഗിളിനോട്‌

ചാറ്റ്ജിപിടിയെ ബിംഗ് സെര്‍ച്ച് എഞ്ചിനുമായി മൈക്രോസോഫ്റ്റ് ബന്ധിപ്പിച്ചേക്കും. കൂടാതെ വേര്‍ഡ്, പവര്‍പോയിന്റ്, ഔട്ട്ലൂക്ക് തുടങ്ങിയവയില്‍ ചാറ്റ്ജിപിടിയുടെ സാധ്യതകള്‍ മൈക്രോസോഫ്റ്റ് പഠിക്കുകയാണ്. ഗൂഗിളിനെതിരെ മത്സരം ശക്തമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 20 ഡോളറിന്റെ (ഏകദേശം 1630 രൂപ) സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ ചാറ്റ്ജിപിടി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 42 ഡോളറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനാവും എത്തുക എന്നായിരുന്നു റിപ്പോര്‍ട്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it