മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ? സെപ്റ്റംബര്‍ 12 വരെ കാത്തിരിക്കൂ; ജിഎസ്ടി കുറയ്ക്കാന്‍ നീക്കം

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വില്പന ഇടിഞ്ഞത് അടിസ്ഥാന മോഡലുകള്‍ക്കാണ്. ജിഎസ്ടി കുറയ്ക്കുന്നതോടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ
smartphone users
canva
Published on

രാജ്യത്ത് മൊബൈല്‍ ഫോണ്‍ വില്പന വലിയതോതില്‍ കുറഞ്ഞതോടെ നികുതി കുറയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബര്‍ 12ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്തേക്കും. നിലവില്‍ 18 ശതമാനമാണ് മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി. ഇത് 5 ശതമാനം സ്ലാബിലേക്ക് താഴ്ത്താനാണ് നീക്കമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൊബൈല്‍ ഫോണുകളുടെ വില്പനയില്‍ 10-11 ശതമാനം കുറവു രേഖപ്പെടുത്തിയിരുന്നു. മുന്‍ പാദത്തിലും വില്പനയിലെ മാന്ദ്യത പ്രകടമായിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധം മൂലം ചിപ്പുകള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്‌സുകളുടെ വില വര്‍ധിച്ചിരുന്നു. ഇതുമൂലം ഫോണുകളുടെ വില കൂട്ടാന്‍ നിര്‍മാതാക്കളും നിര്‍ബന്ധിതരായി. വില ഉയര്‍ന്നതാണ് വില്പന കുറയാനിടയാക്കിയതെന്നാണ് വിപണിയുടെ വിലയിരുത്തല്‍.

വിലക്കുറവ് 25,000 വരെയുള്ള മോഡലുകള്‍ക്ക്?

ചില വാര്‍ത്തകള്‍ പ്രകാരം 25,000 രൂപ വരെ വിലയുള്ള ഫോണുകളുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് നീക്കം. ഇതിനു മുകളിലേക്കുള്ള മൊബൈല്‍ ഫോണുകളുടെ വില നിലവിലെ സ്ലാബില്‍ തന്നെ തുടരും. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വില്പന ഇടിഞ്ഞത് അടിസ്ഥാന മോഡലുകള്‍ക്കാണ്. ജിഎസ്ടി കുറയ്ക്കുന്നതോടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

374 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നത്. വ്യവസായങ്ങളുടെ പ്രവര്‍ത്തന മൂലധനം തടഞ്ഞുവയ്ക്കുന്ന ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് പ്രശ്‌നങ്ങള്‍, ഓട്ടോമാറ്റിക് റീഫണ്ട്, സംസ്ഥാനങ്ങള്‍ക്കിടയിലെ ഐടിസി കൈമാറ്റം തുടങ്ങിയവയും കൗണ്‍സില്‍ പരിഗണിച്ചേക്കും.

പരിഗണനയിലുള്ള മറ്റ് വിഷയങ്ങള്‍

  • ജിഎസ്ടിഎന്‍, ഇ-ഇന്‍വോയ്സിംഗ് വിവരങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി റിസ്‌ക് അടിസ്ഥാനത്തിലുള്ള ഓട്ടോമാറ്റിക് റീഫണ്ട് സംവിധാനം നടപ്പാക്കുക

  • ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക് വിവിധ ജിഎസ്ടി രജിസ്ട്രേഷനുകള്‍ക്കിടയില്‍ ഐടിസി കൈമാറാനുള്ള സൗകര്യം ഒരുക്കുക

  • നികുതിത്തര്‍ക്കങ്ങള്‍ കോടതിയിലെത്തുന്നതിനുമുമ്പ് പരിഹരിക്കാന്‍ 'ക്ലാരിഫൈ ബിഫോര്‍ ലിറ്റിഗേറ്റ്' നയം രൂപീകരിക്കുക

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

```html ```
logo
DhanamOnline
dhanamonline.com