മോട്ടോ ജി73: ഫീച്ചര്‍ സമ്പന്നമായ 5ജി ഫോണ്‍

പുത്തന്‍ ഫീച്ചറുകളുള്ളതും കൈയെത്തിപ്പിടിക്കാവുന്ന വിലയുള്ളതുമായ സ്മാര്‍ട്ട്്‌ഫോണുകള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരെ ഉന്നമിട്ട് മോട്ടോറോള അവതരിപ്പിക്കുന്ന പുത്തന്‍ മോഡലാണ് മോട്ടോ ജി73 5ജി.

വില 18,999 രൂപ
എട്ട് ജിബി റാമും 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള മോഡലാണിത്. മോട്ടോ ജി73 5ജി. വില 18,999 രൂപ. ല്യൂസെന്റ് വൈറ്റ്, മിഡ്‌നൈറ്റ് ബ്‌ളൂ നിറങ്ങളില്‍ ലഭിക്കും. മാര്‍ച്ച് 16 മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും തിരഞ്ഞെടുക്കപ്പെട്ട റീറ്റെയില്‍ സ്റ്റോറുകളിലും ഫോണ്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ കാര്‍ഡുപയോഗിച്ച് വാങ്ങുമ്പോള്‍ 2,000 രൂപയുടെ വിലക്കിഴിവ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആക്‌സിസ്, എച്ച്.ഡി.എഫ്.സി., എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക ഇ.എം.ഐ സൗകര്യങ്ങളും ലഭ്യമാണ്.
ഫുള്‍ എച്ച്.ഡി സ്‌ക്രീന്‍, 50 എം.പി കാമറ
ഫീച്ചറുകളാല്‍ സമ്പന്നമാണ് മോട്ടോ ജി73 5ജി. ആന്‍ഡ്രോയിഡ് 13 ആണ് ഈ ഡ്യുവല്‍ നാനോ-സിം ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം (ഒ.എസ്). ആന്‍ഡ്രോയിഡ് 14ലേക്ക് അപ്‌ഡേറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്. 6.5 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്‌ളസ് സ്‌ക്രീനാണുള്ളത്. മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്ന മീഡിയടെക് ഡൈമെന്‍സിറ്റി 930 എസ്.ഒ.സി പ്രൊസസറും മികവാണ്; ഇന്ത്യയില്‍ ആദ്യമാണ് ഈ പ്രൊസസര്‍ ഒരു ഫോണില്‍ ഇടംപിടിക്കുന്നത്.
പിന്നില്‍ രണ്ട് ക്യാമറകളുണ്ട്. 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും എഫ്/1.8 ലെന്‍സുമുള്ളതാണ് ഒന്ന്. മറ്റൊന്ന് എട്ട് എം.പി അള്‍ട്രാ-വൈഡ് മാക്രോ ഡെപ്ത്ത് ഷൂട്ടര്‍ കാമറയാണ്. മികച്ച സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി മുന്നില്‍ എഫ്/2.8 ലെന്‍സും 16 എം.പി സെന്‍സറോടും കൂടിയ ക്യാമറയുണ്ട്.
5ജിക്ക് പുറമേ ഏറ്റവും പുതിയ വൈ-ഫൈ, ബ്‌ളൂടൂത്ത് കണക്ടിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്. ടൈപ്പ് സിയാണ് യു.എസ്.ബി. 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്കും കാണാം. 5,000 എം.എ.എച്ച് ബാറ്ററി, അതിവേഗ ചാര്‍ജിംഗ്, സ്റ്റീരിയോ സ്പീക്കറുകള്‍, ഇരട്ട മൈക്കുകള്‍ എന്നിങ്ങനെയും മികവുകള്‍ നിരവധി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it