മോട്ടോറോള ജി84 5ജി എത്തി; 12 ജിബി റാം ഉള്‍പ്പെടെ കിടിലന്‍ ഫീച്ചറുകള്‍

മോട്ടോറോളയുടെ പുത്തന്‍ സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി84 5ജി ഇന്ത്യയിലെത്തി. 120 ഹെട്‌സ് പി.ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേ, 12 ജിബി റാം, 5000 എം.എ.എച്ച് ബാറ്ററി, 33 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ്, 50 എം.പി പിന്‍ ക്യാമറ എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങളാണ് ഫോണിനുള്ളത്.

എല്‍.ഇ.ഡി ഡിസ്‌പ്ലേ രംഗത്തെ പുത്തന്‍ ട്രെന്‍ഡാണ് പി.ഒ.എല്‍.ഇ.ഡി അഥവാ പോളിമര്‍ ഓര്‍ഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡ് ഡിസ്‌പ്ലേ. പ്രീമിയം ലുക്ക് സമ്മാനിക്കുന്ന വീഗന്‍ ലെതര്‍ ഫിനിഷ് ബോഡിയാണ് ഫോണിനുള്ളത്. മാര്‍ഷ്മാലോ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലൂ, വിവ മജെന്റ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. മോട്ടോ ജി ശ്രേണിയില്‍ വിവ മജന്റ നിറഭേദമുള്ള ആദ്യ ഫോണാണിത്.
12 ജിബി റാം, 256 ജിബി സ്റ്റോറേജ്
ആന്‍ഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ആന്‍ഡ്രോയിഡ് 14ലേക്ക് അപ്‌ഡേറ്റ് ഉറപ്പ് നല്‍കുന്നുണ്ട്. 12 ജിബി റാം, 256 ജിബി സ്‌റ്റോറേജ് എന്നിവയോടെ ഒറ്റ വേരിയന്റേയുള്ളൂ. മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസറും ഇടംപിടിച്ചിരിക്കുന്നു.
5,000 എം.എ.എച്ചാണ് ബാറ്ററി. 33 ഡബ്ല്യു അതിവേഗ ചാര്‍ജിംഗ് സൗകര്യമുണ്ട്. 120 ഹെട്‌സ് റീഫ്രഷ് റേറ്റോട് കൂടിയതാണ് 6.55 ഇഞ്ച്, ഫുള്‍ എച്ച്.ഡി പ്ലസ്, പി.ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേ. 10-ബിറ്റ് ബില്യണ്‍ ഡെപ്ത്ത് കളര്‍ ഡിസ്‌പ്ലേ പിന്തുണയുള്ള സ്‌ക്രീനാണിത്. ടൈപ്-സിയാണ് ചാര്‍ജിംഗ് പോര്‍ട്ട്.
ക്യാമറയും ഫീച്ചറുകളും
ഡ്യുവല്‍-ക്യാമറയാണ് പിന്നില്‍. 50 എം.പിയാണ് പ്രധാന ക്യാമറ. ഒപ്പമുള്ളത് എട്ട് എം.പി അള്‍ട്ര-വൈഡ് ആംഗിള്‍ ലെന്‍സ് ക്യാമറയും, സെല്‍ഫി ക്യാമറ 16 എം.പിയാണ്.
സൂപ്പര്‍ സ്ലോ മോഷന്‍, സ്‌പോട്ട് കളര്‍, ഡ്യുവല്‍ ക്യാപ്ചര്‍, ടൈം ലാപ്‌സ്, ലൈവ് ഫോട്ടോ ഫില്‍ട്ടര്‍, എ.ആര്‍ സ്റ്റിക്കറുകള്‍, നൈറ്റ് വിഷന്‍, ഓട്ടോ സ്‌മൈല്‍ ക്യാപ്ചര്‍, റോ ഫോട്ടോ ഔട്ട്പുട്ട് തുടങ്ങിയ ക്യാമറ ഫീച്ചറുകളും ആകര്‍ഷണമാണ്. ഡോള്‍ബി അറ്റ്‌മോസ് ഫീച്ചറുകളും ഫോണിന്റെ മികവാണ്. 19,999 രൂപയാണ് ഫോണിന്റെ വില. സെപ്തംബര്‍ എട്ട് മുതലാണ് വില്‍പന.
Related Articles
Next Story
Videos
Share it