8 ജിബി റാം, 128 ജിബി സ്റ്റോറേജ്; മോട്ടോ ജി32 വിപണിയില്‍

മോട്ടോറോള ഇന്ത്യന്‍ വിപണിയിലെത്തിച്ച പുത്തന്‍ 4ജി സ്മാര്‍ട്ട്‌ഫോണാണ് മോട്ടോ ജി32. രണ്ട് വകഭേദങ്ങളാണുള്ളത്. 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് പതിപ്പിന് വില 10,499 രൂപ. 8 ജിബി റാം, 128 ജിബി പതിപ്പിന് 11,999 രൂപ. സാറ്റിന്‍ സില്‍വര്‍, മിനറല്‍ ഗ്രേ നിറങ്ങളില്‍ ലഭിക്കും.

എല്‍.സി.ഡി സ്‌ക്രീന്‍
6.5 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് (2400x1080 പിക്‌സല്‍) റെസൊല്യൂഷന്‍ ഡിസ്‌പ്ലേ സ്‌ക്രീനാണുള്ളത്. അഡ്രിനോ 610 ജി.പി.യുവിനോട് കൂടിയ ഒക്ടാ-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 680 പ്രൊസസറും ഇടംപിടിച്ചിരിക്കുന്നു.
ഇരട്ട നാനോ സിം സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിംഗ് സംവിധാനം (ഒ.എസ്). ആന്‍ഡ്രോയിഡ് 13 ഒ.എസിലേക്ക് അപ്‌ഡേറ്റ് മോട്ടോറോള ഉറപ്പുനല്‍കുന്നുണ്ട്.
50 എം.പി ക്യാമറ

പിന്‍ഭാഗത്ത് ചതുരക്കൂടാരത്തില്‍ മൂന്ന് ക്യാമറകള്‍ കാണാം. ഒപ്പം എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. 50 എം.പിയാണ് പ്രധാന ക്യാമറ. എട്ട് എം.പി അള്‍ട്രാ വൈഡ് ലെന്‍സ് ക്യാമറയും 2 എം.പി മാക്രോ ലെന്‍സ് ക്യാമറയുമാണ് ഒപ്പമുള്ളത്. സെല്‍ഫിക്കും വീഡിയോ കോളിനുമായി മുന്നില്‍ 16 എം.പി ക്യാമറയുണ്ട്.

5000 എം.എ.എച്ചാണ് ബാറ്ററി. ടൈപ്പ്-സി ചാര്‍ജിംഗാണ്. അതിവേഗ ചാര്‍ജിംഗ് സൗകര്യവുമുണ്ട്. വശത്തായുള്ള ഫിംഗര്‍പ്രിന്റ് സെന്‍സറിന് പുറമേ ഫേസ് അണ്‍ലോക്ക് ഫീച്ചറും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it