മലയാളി സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്തത് 1,500 കോടി രൂപയ്ക്ക്; ക്യൂബസ്റ്റ് ഇനി മള്‍ട്ടിപ്പിള്‍സിന് സ്വന്തം

21 വര്‍ഷം മുമ്പ് പ്രതാപന്‍ സേതു, ബിനു ദാസപ്പന്‍, അന്‍സാര്‍ ഷിഹാബുദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ക്യൂബസ്റ്റിന് തുടക്കമിടുന്നത്
qburst, multiples
canva
Published on

21 വര്‍ഷം മുമ്പ് പ്രതാപന്‍ സേതു, ബിനു ദാസപ്പന്‍, അന്‍സാര്‍ ഷിഹാബുദീന്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ക്യൂബസ്റ്റിനെ ഏറ്റെടുത്ത് പ്രമുഖ ഇക്വിറ്റി കമ്പനിയായ മള്‍ട്ടിപ്പിള്‍സ്. 1,500 കോടി രൂപയ്ക്കാണ് ഇടപാട്. 2004ല്‍ സ്റ്റാര്‍ട്ട് കമ്പനിയായിട്ടാണ് ക്യൂബസ്റ്റിന്റെ തുടക്കം. ക്ലൗഡ്, ഡേറ്റ അനലിസ്റ്റിക്‌സ് സേവനങ്ങളിലും മുന്‍നിരയിലുള്ള കമ്പനിയാണ് ക്യൂബസ്റ്റ്.

11 രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. ലോകമെമ്പാടുമുള്ള 21 പ്രധാന നഗരങ്ങളിലും ക്യൂബസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. മൂവായിരത്തിലധികം ജീവനക്കാരും കമ്പനിക്കുണ്ട്. യു.എസ്, ജപ്പാന്‍, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെല്ലാം കമ്പനിക്ക് ഇടപാടുകാരുണ്ട്.

മള്‍ട്ടിപ്പിള്‍സ് ഏറ്റെടുത്തെങ്കിലും ക്യൂബസ്റ്റില്‍ അതിന്റെ സ്ഥാപകര്‍ക്കുള്ള ഓഹരിപങ്കാളിത്തം തുടരുമെന്ന് മള്‍ട്ടിപ്പിള്‍സ് സി.ഇ.ഒയും സ്ഥാപകയുമായ രേണുക രാമനാഥ് വ്യക്തമാക്കി. ക്യൂബസ്റ്റിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് മൂവരും നേതൃത്വം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ നിന്നു ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായി വളരാന്‍ സാധിച്ചത് അഭിമാനകരമാണെന്നും ഇനിയുള്ള യാത്ര മള്‍ട്ടിപ്പിള്‍സിനൊപ്പം കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും സഹസ്ഥാപകന്‍ പ്രതാപന്‍ സേതു വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com