Begin typing your search above and press return to search.
ജീവനക്കാരെ സ്വാഗതം ചെയ്യുന്ന 'ഫെളെക്‌സിബ്ള്‍ ബാക് ടു ഓഫീസ്' അവതരിപ്പിച്ച് നെസ്റ്റ് ഡിജിറ്റല്‍
ജീവനക്കാരെ തിരികെ ഓഫീസിലേക്ക് എത്തിക്കാന്‍ ഫ്‌ളെക്‌സിബ്ള്‍ ബാക്ക്-ടു-ഓഫീസ് പ്ലാനുകളും പുതിയ സ്ത്രീ സൗഹൃദ നയങ്ങളും പ്രഖ്യാപിച്ച് നെസ്റ്റ് ഡിജിറ്റല്‍. ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുള്ള 'ബാക്ക് ടു ഓഫീസ്'പദ്ധതിയാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്.
നെസ്റ്റ് ഗ്രൂപ്പിന്റെ സാരഥ്യത്തിലെ വനിതാ പ്രതിനിധി എന്ന നിലയില്‍ നസ്നീന്‍ ജഹാഗീറിന്റെ നേതൃത്വത്തില്‍ സ്ത്രീ സൗഹൃദ തൊഴിലിടം സൃഷ്ടിക്കുന്നതില്‍ മാതൃകാപരമായ ചുവടുവയ്പ്പുകള്‍ നടത്തുന്ന നെസ്റ്റ് ഡിജിറ്റല്‍ ഈ പരിവര്‍ത്തന കാലഘട്ടത്തില്‍ അവര്‍ക്ക് തുല്യ അവസരം ഉറപ്പാക്കുന്നതിനായി പുതിയ നയങ്ങളും ആവിഷ്‌കരിക്കുന്നുണ്ട്.
ഓഫീസില്‍ നേരിട്ടെത്തി ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്ന എല്ലാവരെയും നെസ്റ്റ് ഡിജിറ്റല്‍ ഓഫീസിലേക്ക് സ്വാഗതം ചെയ്യുന്നു. കൊവിഡ് സാഹചര്യത്തില്‍ ഏറെ ഫലപ്രദമായ ഹൈബ്രിഡ് വര്‍ക്കിംഗ് മാതൃകയാണ് നെസ്റ്റ് ഡിജിറ്റലും സ്വീകരിച്ചിരിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം താല്‍പര്യമുള്ളവര്‍ക്ക് അതില്‍ തുടരാം. പ്രോജക്റ്റുകളുടെ ആവശ്യാനുസരണം ഓഫീസില്‍ നിന്നോ വീടുകളില്‍ നിന്നോ ജോലി ചെയ്യുവാനുള്ള തീരുമാനം കൈക്കൊള്ളാവുന്നതാണ്.
'പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പ്രൊഫഷണല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സ്ത്രീകള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുകയാണ് കമ്പനിയുടെ പ്രഖ്യാപിത നയമെന്ന് നെസ്റ്റ് സിഇഒ നാസ്നീന്‍ ജഹാംഗീര്‍ പറഞ്ഞു.' നെസ്റ്റ് ഡിജിറ്റലിന്റെ ജീവനക്കാരില്‍ 37 ശതമാനം സ്ത്രീകളാണ്. മികച്ച നയസമീപനങ്ങളിലൂടെയും, രീതികളിലൂടെയും സമീപഭാവിയില്‍ തന്നെ ഈ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നെസ്റ്റ് ഡിജിറ്റല്‍ നടപ്പിലാക്കുന്ന 'ഫ്ളെക്സി വര്‍ക്ക് ഹവേഴ്സ് പോളിസി'യിലൂടെ വ്യക്തിഗത ആവശ്യങ്ങളുള്ളവര്‍ക്ക് അതനുസരിച്ച് ജോലി സമയം ചിട്ടപ്പെടുത്താന്‍ അവസരവുമുണ്ടാകും. പ്രായോഗികമായ ജോലി സമയം തെരഞ്ഞെടുക്കുന്നവര്‍ക്ക് ആനുപാതികമായ പ്രതിഫലം നല്‍കുന്നതാണ്.
ലിംഗഭേതമില്ലാതെയാണ് നടപ്പാക്കുന്നതെങ്കിലും പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍ സ്ത്രീകളാകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ സ്ത്രീകള്‍ക്കായി ബാക്ക് ടു വര്‍ക്ക് പദ്ധതിയും ആവിഷ്‌കരിക്കും. നെസ്റ്റിന്റെ വരുംകാല തൊഴില്‍ നിയമനങ്ങളില്‍ നിരവധി ആനുകൂല്യങ്ങളാണ് ജീവനക്കാരെ കാത്തിരിക്കുന്നത്.
ദീര്‍ഘകാല അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോമില്‍ തുടരാനും, സ്പോണ്‍സേഡ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളുടെ ഭാഗമാവാനും അവസരമുണ്ടാകും. ട്രെയിനിങ്, കൗണ്‍സിലിംഗ് തുടങ്ങി ജീവനക്കാരുടെ ആത്മവിശ്വാസവും സ്ഥിരോത്സാഹവും മെച്ചപ്പെടുത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങളും നടത്തും.
നിലവില്‍ കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂര്‍, ദുബായ് എന്നിവിടങ്ങളില്‍ നെസ്റ്റ് ഡിജിറ്റലിന്റെ ശൃംഖല വിപുലീകരണഘട്ടത്തിലാണ്. ഇവിടങ്ങളിലേക്ക് ആയിരത്തോളം പ്രൊഫഷണലുകളെ കൂടി നിയമിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞു
(Press Release Made)
Next Story
Videos